Latest NewsKeralaNews

കനത്ത മഴ; അങ്കമാലിയില്‍ റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി മറിഞ്ഞു. അങ്കമാലി അങ്ങാടിക്കടവ് റോഡില്‍ വഴിയരികില്‍ നിര്‍ത്തിയിടാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ലോറി ഡ്രൈവറായ അങ്കമാലി പൊയ്ക്കാട്ടുശേരി സ്വദേശി ബിപിന് പരിക്കേറ്റിട്ടുണ്ട്.

Also Read: തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്‌സിന്‍ കൂടി വരുന്നു; കോവിഡ് പോരാട്ടം മുന്നില്‍ നിന്ന് നയിച്ച് കേന്ദ്രസര്‍ക്കാര്‍

പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോഡ് ഇടിഞ്ഞ് ഡീസല്‍ ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. അപകടം ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം ഉണ്ടായത്.

ബിപിനെ ലോറിയില്‍ നിന്നും പുറത്തെടുത്ത ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഡീസല്‍ മറ്റൊരു വാഹനത്തിലേയ്ക്കു മാറ്റിയ ശേഷം 3 ക്രെയിനുകളുടെ സഹായത്തോടെയാണ് ടാങ്കര്‍ ലോറി ഉയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button