ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടം ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന മറ്റൊരു വാക്‌സിന്‍ കൂടി രാജ്യത്ത് ഉടന്‍ ലഭ്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന കൊവാക്‌സിന്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വാക്‌സിനാണ്.
Also Read: കോവിഡിനെതിരെയും മുന്നില്‍ തന്നെ; ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് ശിഖര്‍ ധവാന്‍
സൈകോവ് ഡി എന്നാണ് പുതിയ തദ്ദേശ നിര്‍മ്മിത വാക്‌സിന്റെ പേര്. അഹമ്മദബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഈ മാസം അവസാനത്തോടെ രാജ്യത്ത് സൈകോവ് ഡി വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ മാസത്തോടെ വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
അനുമതി ലഭിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനായി സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്‌സിന്‍ മാറും. സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് V എന്നീ വാക്‌സിനുകള്‍ക്കാണ് നിലവില്‍ ഇന്ത്യയില്‍ അനുമതിയുള്ളത്. നാലാമത്തെ വാക്‌സിനും അനുമതി ലഭിക്കുന്നതോടെ രാജ്യത്തെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
Post Your Comments