COVID 19Latest NewsNewsIndia

കോവിഡ് ബാധിച്ച്‌ മരിച്ചെന്ന് കരുതിയ 76കാരി ചിതയ്ക്ക് തീകൊളുത്തിയപ്പോൾ എഴുന്നേറ്റ് ഓടി

മുംബൈ : കോവിഡ് ബാധിച്ച്‌ മരിച്ചെന്ന് കരുതി സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയതാണ് 76കാരി ശകുന്തള ഗെയ്ക് വാദിനെ. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ച് ചിതയ്ക്ക് തീകൊളുത്തും മുന്‍പ് ശകുന്തള കരഞ്ഞുകൊണ്ടെഴുന്നേറ്റ് ഓടി.

Read Also : രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം കേരളത്തിൽ ഒരുങ്ങുന്നു  

മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. കോവിഡ് ബാധയെ തുടര്‍ന്നാണ് ശകുന്തളയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വച്ച്‌ ശകുന്തള മരിച്ചതായി ബന്ധുക്കള്‍ക്ക് സംശയം തോന്നി. ആശുപത്രിയില്‍ കിടക്കയും ലഭിച്ചില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ ശകുന്തളയുമായി വീട്ടിലേക്ക് മടങ്ങിയത്.

ബന്ധുക്കള്‍ ഗ്രാമത്തില്‍ സംസ്‌ക്കരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി. ചിതയിലേക്ക് മൃതദേഹം വച്ചപ്പോള്‍ ഇവര്‍ കണ്ണുതുറക്കുകയും പിന്നാലെ കരയാനും തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button