തിരുവനന്തപുരം : കോവിഡ് വ്യാപനത്തോടൊപ്പം മഴക്കാല രോഗങ്ങളെയും കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ്. പൊതുജനങ്ങൾ ആവശ്യമായ മുൻകരതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സക്കീന പറഞ്ഞു.
സ്വീകരിക്കേണ്ട മുന്‍കരുതലുകൾ ഇവ :
കൊതുക് പകരുന്നതിനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുക
കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ കൊതുക് വല, ഇതര കൊതുക് നശീകരണ ഉപാധികള്‍ ഉപയോഗിക്കുക
ആവശ്യമായ സാഹചര്യങ്ങളില്‍ സ്പ്രേയിങ്, ഫോഗിങ് മുതലായവ ചെയ്യുക
എലിമൂത്രംകൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പർക്കത്തിൽവരാനുള്ള സാഹചര്യം ഒഴിവാക്കുക
Read Also : മലങ്കര ഡാം ഷട്ടർ തുറന്നു, കനത്ത ജാഗ്രതാ നിർദ്ദേശം
പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ ഡോക്സീസൈക്കിളിന്‍ ഗുളികകള്‍ കഴിക്കുക
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
മലമൂത്ര വിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം ചെയ്യുക
തണുത്തതും പഴകിയതും തുറന്ന് വെച്ചതുമായ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക
Post Your Comments