Latest NewsNewsIndiaCrime

കൗമാരക്കാരിയായ മകളെയും 15കാരനായ കാമുകനേയും പിതാവ് വെട്ടിക്കൊന്നു

കാണ്‍പൂര്‍: കൗമാരക്കാരിയായ മകളെയും പ്രായപൂര്‍ത്തിയാകാത്ത കാമുകനെയും പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കാണ്‍പൂര്‍ ജില്ലയിലെ ഘടമ്പൂര്‍ പോലീസ് സര്‍ക്കിളിന് കീഴിലുള്ള ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ പവന്‍ ഗൗതം വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

READ MORE: ഇടനിലക്കാര്‍ ഇല്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് പണം എത്തിത്തുടങ്ങി ; 9 ലക്ഷം കര്‍ഷകര്‍ക്ക് എത്തിയത് 23,000 കോടി രൂപ

ട്രക്ക് ഡ്രൈവറായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയ മഴുവും കണ്ടെടുത്തു. ഒരേ ഗ്രാമത്തിലെ 16 വയസുള്ള പെണ്‍കുട്ടിയും 15 വയസുള്ള ആണ്‍കുട്ടിയും സ്‌നേഹത്തിലായിരുന്നുവെന്നും വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ അടുത്ത ജില്ലയായ ബന്ദയിലെ ബന്ധുക്കളുടെ വിവാഹത്തിന് പോയപ്പോള്‍ പെണ്‍കുട്ടി 15കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും ഗൗതം പിടിഐയോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മാവന്‍ രണ്ടു പേരെയും കാണുകയും വീടിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയുടെ സഹോദരനെ ഫോണില്‍ വിളിച്ച് വിവരം പറയുകയും ചെയ്തു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് വീട്ടില്‍ തിരിച്ചെത്തി മകളെയും ആണ്‍ കുട്ടിയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

READ MORE: ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളം അതീവ ജാഗ്രതയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button