Latest NewsKerala

ഗൗരിയമ്മയുടെ മരണാനന്തര ചടങ്ങിൽ ​വിവാദം: സഞ്ചയനത്തിന് അസ്ഥി ശേഖരിച്ചതിൽ സിപിഎമ്മിന് അതൃപ്തി

പൂ​ജാ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​ല​വിലക്ക് കൊളുത്തി സഞ്ചയന കർമ്മങ്ങൾ നടത്തിയത് സിപിഎമ്മിനെ ചൊടിപ്പിച്ചു.

ആ​ല​പ്പു​ഴ: കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ മ​റ്റൊ​രു വി​വാ​ദ​ത്തി​ന്​ തി​രി​കൊ​ളു​ത്തി.​ വ​ലി​യ ചു​ടു​കാ​ട്ടി​ൽ ഗൗ​രി​യ​മ്മ​യു​ടെ സ​ഹോ​ദ​രി​പു​ത്രി പ്ര​ഫ. ബീ​നാ​കു​മാ​രി​യും മ​റ്റൊ​രു സ​ഹോ​ദ​രി​യു​ടെ ചെ​റു​മ​ക​ൾ സോ​ഫി​യും ചേ​ർ​ന്ന്​ അ​സ്ഥി ശേ​ഖ​രി​ച്ച​താ​ണ്​ വി​വാ​ദ​മാ​യ​ത്. പൂ​ജാ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​ല​വിലക്ക് കൊളുത്തി സഞ്ചയന കർമ്മങ്ങൾ നടത്തിയത് സിപിഎമ്മിനെ ചൊടിപ്പിച്ചു.

ബിജെപി അനുഭാവികൾ ഇത് വർത്തയാക്കുകയും ചെയ്തു. സി.​പി.​എ​മ്മി​നെ ആ​ഞ്ഞ​ടി​ക്കാ​ൻ ‘ക​മ്യൂ​ണി​സ്​​റ്റു​കാ​ർ മാ​റു​മ്പോൾ ​ എ​ന്ന ത​ല​ക്കെ​ട്ടി​ൽ​ കെ.​വി.​എ​സ്​ ഹരിദാസ് എഴുതിയ ലേഖനവും വിവാദമായിരുന്നു.  സംഭവത്തിൽ സിപിഎമ്മിലും ജെഎസ്എസിലും അമർഷം പുകയുകയാണ്. പലരും ബീന കുമാരിക്കെതിരെ എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.

read also: നന്ദു മഹാദേവ അന്തരിച്ചു

അതേസമയം ഗൗ​രി​യ​മ്മ​ക്ക്​ ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും വി​ശ്വാ​സ​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി അ​സ്​​ഥി ശേഖ​രി​ക്കു​കയായിരുന്നുവെ​ന്നും പി.​സി. ബീ​നാ​കു​മാ​രി പറയുന്നു.  സ്വ​കാ​ര്യ​മാ​യി നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ച്ചു​വെ​ങ്കി​ലും ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ മാ​ധ്യ​മ​ങ്ങ​ൾ അ​റി​ഞ്ഞെ​ന്ന്​ അ​വ​ർ​ വ്യ​ക്​​ത​മാ​ക്കി.

shortlink

Related Articles

Post Your Comments


Back to top button