ദാഹവും ക്ഷീണവുമകറ്റാന്‍ വേണ്ടിമാത്രമാണ് കരിക്ക് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ മറ്റ് നിരവധി ഗുണങ്ങള്‍ കരിക്ക് പ്രധാനം ചെയ്യുന്നു.രോഗങ്ങളില്‍ നിന്നും രക്ഷനേടാനായി ആളുകള്‍ പ്രകൃതിദത്ത രീതികള്‍ സ്വീകരിക്കുകയാണ് ഇപ്പോള്‍. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പലരും ഭക്ഷണത്തില്‍ കരിക്കിന്‍ വെള്ളം ചേര്‍ക്കാറുണ്ട്.കരിക്കിന്‍ വെള്ളത്തില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദാഹം ശമിപ്പിക്കുന്നു. ഫാറ്റ് ഒട്ടുമില്ലാത്തതിനാല്‍ പൊണ്ണത്തടിയുള്ളവര്‍ക്കും അമിതഭാരം ഉള്ളവര്‍ക്കും കുടിക്കാം. ഭാരം കൂടുകയില്ല. ദഹനത്തിന് ഉത്തമമാണ്.
കരിക്കിന്‍ വെളളം കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. പാലിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കരിക്കിന്‍ വെള്ളത്തില്‍ കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ഇതിന്റെ ഉപയോഗം ഗുണം ചെയ്യും. ഉയര്‍ന്ന ബിപി നിയന്ത്രിക്കാന്‍ കരിക്കിന്‍ വെള്ളം സഹായിക്കുമെന്ന് പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയാഘാതത്തിനുള്ള സാധ്യത പരിമിതപ്പെടുത്തുന്നു.
കരിക്കിന്‍ വെള്ളത്തിന്റെ സേവനം കരളിനും ഉത്തമമാണ്. ഇതില്‍ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട് ഇത് കരളില്‍ നിന്ന് പലതരം വിഷവസ്തുക്കളെയും നീക്കം ചെയ്യുകയും കരളിനെ ശുദ്ധവും വൃത്തിയാക്കുകയും ചെയ്യുന്നു.
വ്യായാമം ചെയ്യുന്നവര്‍ക്ക് കരിക്കിന്‍വെള്ളം കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും എന്നാണ് പറയുന്നത്. കാരണം വ്യായാമം ചെയ്ത ശേഷം കരിക്കിന്‍വെള്ളം കൂടിക്കുന്നത് ശരീരത്തിന് ഉടനടി ഊജ്ജം നല്‍കുന്നു. രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്ത ശേഷം കരിക്കിന്‍ വെള്ളം കൂടിക്കുന്നത് വളരെയധികം ഗുണം ചെയ്യും.
Post Your Comments