KeralaLatest NewsNews

മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്ന പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ കേരളത്തിലും; സാമ്പിളുകള്‍ പരിശോധിക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ആശങ്കയായി കേരളത്തിലും ഫംഗല്‍ ഇന്‍ഫെക്ഷന്‍. മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ അപൂര്‍വമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also Read: അഞ്ചു നില കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്, അവശിഷ്ടങ്ങളില്‍ കുടുങ്ങിയ പതിനഞ്ചോളം പേര്‍ക്കായി തിരച്ചില്‍

കോവിഡ് വരുന്നതിന് മുന്‍പും ഇത്തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ശ്രദ്ധയില്‍ പെട്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാമ്പിളും മറ്റും എടുത്ത് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുകളിലെ ഇന്‍ഫെക്ഷന്‍ ഡിസീസ് ഡിപ്പാര്‍ട്ട്‌മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ നല്ല രീതിയില്‍ ഓക്‌സിജന്‍ അശുപത്രികളില്‍ എത്തിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഇത് സംബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒരു ഓക്‌സിജന്‍ ട്രെയിന്‍ കൂടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ ഒരു ട്രെയിന്‍ നാളെ പുലര്‍ച്ചെ വല്ലാര്‍പാടത്ത് എത്തും. കാലാവസ്ഥ പ്രശ്‌നം കാരണം ഓക്‌സിജന്‍ ലഭ്യതയില്‍ തടസം ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button