കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളും ലോക്ക് ഡൗണിലേയ്ക്ക്. സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. രണ്ടാഴ്ചത്തേയ്ക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മെയ് 16 മുതല്‍ 30 വരെയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ആറ് മണി മുതല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. അവശ്യ സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ 10 മണി വരെ തുറക്കാം.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാകില്ല. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. പെട്രോള്‍ പമ്പുകള്‍ക്ക് തുറക്കാം. ഓട്ടോ, ടാക്സി സര്‍വീസിന് നിയന്ത്രണമുണ്ടാകും. ബാങ്കുകള്‍ക്ക് 10 മുതല്‍ രണ്ട് വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ, സാംസ്കാരിക, മതപരമായ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാനുമാണ് അനുമതി നല്‍കിയിരിക്കുന്നത്.
Post Your Comments