മലപ്പുറം: മലപ്പുറത്ത് കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. വണ്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പുലാമന്തോൾ സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ആംബുലൻസിലെ അറ്റൻഡർ ആണ് പ്രശാന്ത്.
പെരിന്തൽമണ്ണയിൽ സ്കാനിംഗിനായി കൊണ്ടുപോവുമ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി. ഏപ്രിൽ 27 ന് പുലർച്ചെയായിരുന്നു സംഭവം. പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തിൽ പൊലീസ് ശക്തമായി ഇടപെടണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.
Also Read:തിരുവനന്തപുരത്ത് ശക്തമായ കാറ്റും മഴയും ; വലിയതുറ പാലത്തിൽ വിള്ളൽ
കഴിഞ്ഞ ദിവസം ഭോപ്പാലിൽ കോവിഡ് രോഗിയെ പുരുഷ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നിരുന്നു. 43കാരിയെ ഭോപ്പാല്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഏപ്രില്‍ ആറിനാണ് ഇവര്‍ പീഡനത്തിനിരയായത്. ഡോക്ടറോടാണ് പീഡനവിവരം ഇവര്‍ പങ്കുവെച്ചത്. തുടര്‍ന്ന് ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഏപ്രില്‍ ആറിന് തന്നെ പീഡനത്തിനിരയായ സ്ത്രീയുടെ ആരോഗ്യനില മോശമാവുകയും വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്ന് രാത്രിയോടെ തന്നെ ചികിത്സയിലിരിക്കെ ഇവര്‍ മരണപ്പെട്ടു.
Post Your Comments