
കൊറോണ വൈറസ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ കാര്യമായി ബാധിക്കുമെന്ന് പുതിയ പഠനം. മിയാമി യൂണിവേഴ്സിറ്റി മില്ലർ സ്കൂൾ ഓഫ് മെഡിസിനിലെ റീപ്രൊഡക്ടീവ് യൂറോളജി ഡയറ്ക്ടറായ ഡോ. രഞ്ജിത് – രാമസാമിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച സമാനമായ പഠനം മുൻപും വന്നിരുന്നു.
ആറ് മാസം മുമ്പും എട്ട് മാസം മുമ്പും കൊവിഡ് ബാധിച്ച രണ്ടു പേരിൽ നടത്തിയ പഠനത്തിലാണ് ഈ സാധ്യത തെളിഞ്ഞുവന്നത്. ഇരുവരിലും ലിംഗ കോശങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. കൊവിഡ് ബാധിതനാകുന്നതിനു മുൻപ് ഇരുവർക്കും ഉദ്ധാരണശേഷിയിൽ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ കൊവിഡ് ബാധിച്ചതിന് ശേഷം ഇവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടായതായി പഠനത്തിൽ വ്യക്തമാക്കുന്നു.
‘ ലിംഗത്തിലെ രക്തക്കുഴലുകളെ വൈറസ് ബാധിക്കുകയും ഇത് ഉദ്ധാരണക്കുറവിന് കാരണമാകുന്നതായി ഞങ്ങൾ കണ്ടെത്തി. രക്തക്കുഴലുകൾ തകരാറിലാവുകയും ഇതേത്തുടർന്ന് ലിംഗത്തിൽ ആവശ്യമായ രക്തം എത്താതിരിക്കുകയും ചെയ്യുന്നു. കൊറോണ ബാധിക്കുന്നതിന് മുമ്പ് രണ്ട് പേർക്കും ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വെബ്എംഡി.കോം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ‍് 19 ഭേദമായ ശേഷം ഉദ്ധാരണപ്രശ്‌നങ്ങള്‍ ഉണ്ടായാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൊവിഡ് ബാധിച്ച് കുറച്ച് മാസങ്ങൾ കഴിയുമ്പോഴാണ് പ്രശ്നം ഗുരുതരമാവുക എന്നുമുണ്ട്. ഇക്കാര്യത്തെ കുറിച്ച് അധികമാരും ഇപ്പോൾ ചർച്ച ചെയ്യില്ലെന്നും ആറ് മാസം കഴിഞ്ഞോ അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞോ ആകാം കൊവിഡ് ഭേദമായ പുരുഷന്മാർക്കിടയിൽ ഉദ്ധാരണക്കുറവ് ഉണ്ടാകുന്നതിനെ കുറിച്ച് ഏവരും ചർച്ച ചെയ്യുക എന്നും രാമസാമി പറയുന്നു.
Post Your Comments