തിരുവനന്തപുരം: അറബിക്കടലിൽ കേരളതീരത്തിന് സമാന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അതിതീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് റിപ്പോർട്ട്. ഒരു അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also : സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അമേരിക്കൻ നേവൽ ഏജൻസിയായ JTWC (JointTyphoon Warning Centre) ആണ് ഇപ്പോൾ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 204 കിലോമീറ്റർ വേഗത്തിൽ വരെ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഏജൻസിയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇതുവരെ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെയോടെ അതിതീവ്രന്യൂനമർദ്ദം ടൗട്ടെ’ ചുഴലിക്കാറ്റായി മാറും എന്നാണ് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയുടെ പ്രവചനം.
Post Your Comments