Latest NewsIndiaCrime

അമ്മായിഅച്ഛനുമായി അവിഹിതബന്ധം; ഒരുമിച്ച് ജീവിക്കാൻ തടസം നിന്ന ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും പിതാവും അറസ്റ്റിൽ

യുവാവിനെ ഭാര്യയും പിതാവും ചേർന്ന് കൊലപ്പെടുത്തി

ജയ്‌സാല്‍മീര്‍: യുവാവിനെ ഭാര്യയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ അസ്‌കന്ദ്ര ഗ്രാമത്തിലാണ് സംഭവം. ഹീരലാല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് മുകേഷ് കുമാര്‍, ഭാര്യ പാര്‍ലി എന്നിവര്‍ അറസ്റ്റിലായി. ഷോക്കടിപ്പിച്ചാണ് ഇവർ ഹീരലാലിലെ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ഹീരലാലിന്റെ അച്ഛനുമായി ഭാര്യ പാർലിക്ക് അവിഹിതബന്ധമുണ്ടായിരുന്നു. ഒരുമിച്ച് ജീവിക്കാൻ ഭർത്താവ് തടസമാകുമെന്ന് കണ്ടതോടെ യുവാവിനെ കൊലപ്പെടുത്താൻ പാർലി തീരുമാനിക്കുകയായിരുന്നു. 15 ദിവസം മുമ്പാണ് സംഭവം. നാരാങ്ങ ജ്യൂസില്‍ ഉറക്കഗുളിക നല്‍കി മയക്കി ഉറക്കിയ ശേഷം രാത്രിയില്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരു ദിവസം കഴിയും മുൻപ് മൃതദേഹം സംസ്കരിച്ചു. എന്നാൽ, മൃതദേഹത്തിൽ പൊള്ളിയ പാട് കണ്ടതോടെ യുവാവിന്റെ സഹോദരന് സംശയം തോന്നുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Also Read:ഡോസുകള്‍ സ്വീകരിക്കുന്നതിലെ ഇടവേള വര്‍ധിപ്പിക്കുന്നത് മികച്ച ശാസ്ത്രീയ തീരുമാനമെന്നു അദാര്‍ പൂനാവാല

പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ഇതോടെ, കൊലപാതകമാണെന്ന് തെളിഞ്ഞു. പൊലീസിനു ആദ്യം സംശയം തോന്നിയത് ഭാര്യ ആയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അമ്മായിഅച്ഛനും കൂട്ടുപ്രതിയാണെന്നത് തെളിഞ്ഞത്. ഇരുവരും തമ്മിൽ കുറച്ച് നാളുകളായി ബന്ധമുണ്ടായിരുന്നു. തൊഴില്‍ രഹിതനായ ഹീരാലാല്‍ സ്ഥിരമായി മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഇതാണ് ഭര്‍തൃപിതാവുമായി അടുക്കാൻ കാരണമെന്നും പാർലി പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button