CinemaMollywoodLatest NewsKeralaNewsEntertainment

‘ഞങ്ങളെ ഒന്ന് ജീവിക്കാൻ അനുവദിക്കൂ’; സൈബർ ആക്രമണത്തിൽ മനംനൊന്ത് സൂര്യയുടെ മാതാപിതാക്കൾ

ബിഗ് ബോസ് സീസൺ 3 ലെ മത്സരാർത്ഥികളായ സൂര്യയേയും മണിക്കുട്ടനേയും കുറിച്ചുള്ള ചർച്ചകൾ ഫാൻസ് ഗ്രൂപ്പുകളിൽ നടക്കാറുണ്ട്. എന്നാൽ, ചില കാര്യങ്ങൾ ബിഗ് ബോസ് വീടിനു പുറത്തേക്ക് വളരെ വ്യക്തിപരമായി ആരാധകർ എടുത്തുതുടങ്ങിയിരിക്കുന്നു. ഇതിന്റെ ഉദാഹരണമാണ് സൂര്യയുടെ മാതാപിതാക്കൾക്ക് നേരെയുള്ള സൈബർ ആക്രമണം. നേരത്തേ റംസാന്റെ വീട്ടുകാർക്ക് നേരെയും ഇത്തരത്തിൽ സൈബർ ആക്രമണമുണ്ടായിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നിയമപരമായി നീങ്ങുമെന്നായിരുന്നു റംസാന്റെ വീട്ടുകാർ നൽകിയ മുന്നറിയിപ്പ്.

ഇപ്പോൾ സൂര്യയുടെയും മണിക്കുട്ടന്റെ പ്രായമാണ് ഫാൻസിന്റെ പ്രശ്നം. സൂര്യയ്ക്ക് നല്ല പ്രായമുണ്ടെന്ന തരത്തിലാണ് പ്രചരണം. കഴിഞ്ഞ ദിവസം മുതൽ രണ്ടുപേരുടെയും പാസ്സ്‌പോർട്ട് പേജുകൾ കാണിച്ചുകൊണ്ടുള്ള പ്രചാരണം ആണ് നടന്നത്. മണിക്കുട്ടന്റെ പ്രായം സൂര്യയേക്കാളും കൂടുതൽ ആണെന്നും, സൂര്യ മണിക്കുട്ടനെക്കാൾ പ്രായത്തിൽ മുതിർന്നത് ആണെന്നുള്ള ചർച്ചയും ചൂട് പിടിക്കുന്നതിന്റെ ഇടയിൽ സൂര്യയുടെ അമ്മയുടെ ശബ്ദസംഭാഷണം പുറത്തുവന്നു.

Also Read:15 ദിവസത്തിനുളളില്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കൂടുതൽ വാക്സിൻ സൗജന്യമായി നൽകും; കേന്ദ്രമന്ത്രി

‘നിയമപരമായി നേരിടാൻ ഉള്ള തയ്യാറെടുപ്പിലാണ്. മണിക്കുട്ടന്റെ പ്രായത്തെ ചൊല്ലിയുള്ള പരാമർശം ഒന്നും ഞാൻ അറിഞ്ഞിട്ടുപോലും ഇല്ല. ഇപ്പോൾ മണിക്കുട്ടന് എത്ര പ്രായം ആയാലും, എന്റെ കൊച്ചിന് എത്ര പ്രായം ആയാലും എനിക്ക് അതിൽ യാതൊരു പ്രശ്നവും ഇല്ല. സൂര്യ മണിക്കുട്ടനേക്കാളും മൂത്തത് ആണെങ്കിലും, മണിക്കുട്ടൻ സൂര്യേനെക്കാളും മൂത്തത് ആണെങ്കിലും ഞാൻ എന്തിനാ പറയണേ’ എന്നാണ് സൂര്യയുടെ മാതാപിതാക്കൾ ചോദിക്കുന്നത്.

അക്കാര്യത്തിൽ സൂര്യയുടെ അച്ഛനും അമ്മയ്ക്കും ഒന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ദയവ് ചെയ്ത് ഇതിൽ നിന്നും ഞങ്ങളെ ഒന്ന് മോചിപ്പിച്ചു നൽകണം. ഞങ്ങളെ ടോർച്ചർ ചെയ്യല്ലേ പ്ലീസ്. വെറുതെ ഒരു കാരണം ഉണ്ടാക്കി ഞങ്ങളെ ടോർച്ചർ ചെയ്യരുത് എന്നും സൂര്യയുടെ ‘അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button