തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായി. സിപിഎമ്മിന് 12 മന്ത്രിമാരും സ്പീക്കര്‍ പദവിയും ലഭിക്കും. സിപിഐക്ക് നാലു മന്ത്രി സ്ഥാനത്തിനൊപ്പം ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിക്കും.
കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമാകും ഉണ്ടാകുക. നേരത്തെ കേരളാ കോണ്‍ഗ്രസ് രണ്ടു മന്ത്രി സ്ഥാനങ്ങള്‍ ചോദിച്ചെങ്കിലും ഒന്നേ നല്‍കാന്‍ കഴിയൂ എന്നു സിപിഎം നേതൃത്വം അറിയിച്ചിരുന്നു. പ്രധാന വകുപ്പുകളിലൊന്ന് കേരളാ കോണ്‍ഗ്രസിന് നല്‍കും.
സിപിഐ കയ്യാളുന്ന വകുപ്പുകള്‍ വിട്ടു നല്‍കില്ലെന്നു അവര്‍ കടുംപിടുത്തം പിടിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ അധികം തര്‍ക്കത്തിന് സിപിഎം നില്‍ക്കില്ല. അങ്ങനെ വന്നാല്‍ സിപിഎമ്മിന്റെ കയ്യിലുള്ള പൊതുമരാമത്തോ, വൈദ്യുതിയോ ലഭിക്കും.
ജെഡിഎസിനും എന്‍സിപിക്കും ഓരോ മന്ത്രിമാരെ കിട്ടും. ഏകാംഗ കക്ഷികളില്‍ കെ.ബി ഗണേഷ്‌കുമാറിനും ആന്റണി രാജുവിനും മന്ത്രിസ്ഥാനം കിട്ടും. ആന്റണി രാജു ആദ്യ രണ്ടര വര്‍ഷത്തിന് ശേഷം ഐഎന്‍എല്‍ പ്രതിനിധി അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിസ്ഥാനം മാറി നല്‍കണം.
ഇക്കാര്യങ്ങള്‍ മറ്റന്നാള്‍ മുതല്‍ ചേരുന്ന സിപിഎം നേതൃയോഗത്തിനു ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരുവട്ടം കൂടി എല്ലാ പാര്‍ട്ടി നേതാക്കളുമായും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ഇക്കാര്യം ചര്‍ച്ച ചെയ്യും.
Post Your Comments