ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം പെട്ടെന്ന് അവസാനിക്കില്ലെന്നും, നിയന്ത്രിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരുമെന്നും നീതി ആയോഗ്. ഏപ്രില്‍ മാസത്തില്‍ സിഎഫ് ആര്‍ 0.7 ശതമാനമായിരുന്നു. എന്നാല്‍ മെയ് മാസം ആയപ്പോള്‍ 1.1 ശതമാനമായി മരണസംഖ്യ കൂടി. മഹാരാഷ്ട്രയിലും, ഡല്‍ഹിയിലും കേസുകള്‍ കുറയുമ്പോള്‍ കര്‍ണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഖ്യ മാറ്റമില്ലാതെ തുടരുന്നു. പോസിറ്റിവിറ്റി നിരക്ക് ദേശീയതലത്തില്‍ 18.3 ശതമാനമായി കുറഞ്ഞു.
Read Also : സ്പുട്‌നിക് വാക്‌സിന്റെ വില പുറത്തുവിട്ട് ഡോ.റെഡ്ഡീസ് ലബോറട്ടറി
കോവിഡ് രണ്ടാംതരംഗം പെട്ടെന്ന് അവസാനിക്കില്ല എന്ന മുന്നറിയിപ്പാണ് നീതി ആയോഗിലെ വിദഗ്ദ സമിതി കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും. പോസിറ്റിവിറ്റി റേറ്റ് കുറയാതെ പ്രാദേശിക നിയന്ത്രണം പിന്‍വലിക്കരുത്. ദേശീയ പോസിറ്റിവിറ്റി റേറ്റ് കുറയുന്നത് പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാന്‍ കഴിയാത്തതുകൊണ്ടാണ് എന്നാണ് വിലയിരുത്തല്‍. ഡിസംബറോടെ വാക്സിനേഷന്‍ പരമാവധി പേരിലെത്തിക്കാതെ മറ്റു മാര്‍ഗ്ഗമില്ല. അപ്പോഴും മൂന്നാം തരംഗത്തിന്റെ ഭീക്ഷണിയും നിലനില്‍ക്കുന്നു എന്നും നീതി ആയോഗ് വ്യക്തമാക്കി.
Post Your Comments