ബിഗ് ബോസ് സീസൺ 3 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനിടയിൽ മണിക്കുട്ടനെതിരെ രംഗത്തെത്തിയ നടി ആര്യയ്ക്ക് നേരെ മണിക്കുട്ടൻ ആർമി. മണിക്കുട്ടനെ ഷോയുടെ തുടക്കം മുതൽ ഇഷ്ടമായിരുന്നുവെന്നും എന്നാൽ, പാതിവഴിക്ക് വെച്ച് ഇറങ്ങിപ്പോയതോടെ തന്റെ ചിന്താഗതി മാറിയെന്നുമായിരുന്നു ആര്യ പറഞ്ഞത്. ഇത് മണിക്കുട്ടൻ ഫാൻസിനു ഇഷ്ടപ്പെട്ടില്ല. മണിക്കെതിരെ ആര്യ സംസാരിച്ചതോടെ, ആര്യയെ അധിക്ഷേപിച്ച് നിരവധി പേർ താരത്തിനെതിരെ തിരിഞ്ഞിരുന്നു.
Also Read:കടലില്‍ അതിശക്തമായ ഭൂചലനം, സുനാമി ഭീഷണിയില്‍ തീരപ്രദേശങ്ങള്‍
‘മണിക്കുട്ടനേയും ഇഷ്ടമായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് അദ്ദേഹം ഇറങ്ങിപ്പോയതോടെ എന്റെ അഭിപ്രായം മാറ്റുകയായിരുന്നു. ബിഗ് ബോസ് എന്ന ഷോ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ്. വെല്ലുവിളിയും സമ്മര്‍ദ്ദങ്ങളുമൊക്കെ അതിജീവിച്ച് അവിടെ നില്‍ക്കുകയെന്നുള്ളതാണ് ടാസ്‌ക്ക്. പുറത്ത് നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അകത്തേക്ക് കയറിയത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ല. മികച്ച നടനും മത്സരാര്‍ത്ഥിയുമൊക്കെയാണെങ്കിലും മണിക്കുട്ടന്റെ ആ പ്രവര്‍ത്തിയോട് തനിക്ക് യോജിക്കാനാവില്ലെന്ന്’ ആര്യ പറയുന്നു.
അനൂപിനേയും സായിയേയുമാണ് തനിക്കേറെ ഇഷ്ടമെന്ന് ആര്യ പറയുന്നു. തുടക്കം മുതല്‍ ഇവര്‍ താളത്തിലായതാണ്. വന്ന സമയത്തെപ്പോലെ തന്നെയാണ് ഇപ്പോളും പെരുമാറുന്നത്. അത് പോലെ തന്നെ ഇരുവരും ജനുവിനാണ്. അനൂപ്, സായ്, മണിക്കുട്ടന്‍, റംസാന്‍, ഋതുമന്ത്ര ഇവരാണ് ടോപ് 5 ല്‍ ഇടം നേടുന്നതെന്നാണ് ആര്യ പറയുന്നത്.
Post Your Comments