COVID 19Latest NewsKeralaNews

ഗൗരിയമ്മയുടെ സഞ്ചയനം, വലിയ ചുടുകാട്ടിൽ മരണാനന്തര ചടങ്ങ്; കമ്മ്യൂണിസ്റ്റുകാർ സഞ്ചയനം നടത്തുമോ?; സിപിഎം നേതാവിന്റെ മറുപടി

കെ.ആർ ഗൗരിയമ്മയുടെ മൃതശരീരം ഹിന്ദു ആചാര പ്രകാരം സംസ്കരിച്ചതിനെതിരെ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഗൗരിയമ്മയുടെ ചിതാഭസ്മം ബന്ധുക്കൾ അസ്ഥികലശങ്ങളിൽ സഞ്ചയിച്ച് ഹിന്ദു വിശ്വാസ പ്രകാരം പുഴയിലൊഴുക്കിയതിനെതിരെയും വിമർശനം ഉയർന്നിരുന്നു. കമ്മ്യൂണിസ്റ്റുകാർ സഞ്ചയം നടത്തുമോയെന്നായിരുന്നു ചോദ്യം. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് കെ അനിൽകുമാർ.

കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

വലിയ ചുടുകാട്ടിലെ സഞ്ചയനം:
ആദരണീയ നേതൃനിരയിലെ ആദ്യ പഥികയായിരുന്ന ഗൗരിയമ്മ ഓർമയായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സെക്രട്ടറിയായ കൃഷ്ണപിള്ള സഖാവ് നേരിട്ടു നൽകിയ അംഗത്വം സ്വീകരിച്ചു വളർന്ന ഗൗരിയമ്മയുടെ ചിതാഭസ്മം ബന്ധുക്കൾ അസ്ഥികലശങ്ങളിൽ സഞ്ചയിച്ച് വിശ്വാസ വഴികളിൽ പുഴയിലൊഴുക്കുന്നത് ചിലർ വിമർശിക്കുന്നതു കണ്ടു. യാഥാർത്ഥ്യമെന്ത് ..
1. നിരീശ്വരവാദം നടപ്പാക്കുകയെന്നത് ലോകത്തെ ഒരു കമ്മ്യൂണിസ്റ്റ് പാർടിയുടേയും പരിപാടിയല്ല.
2. ശാസ്തീയ വീക്ഷണം ഭൗതികവാദ പരമാണ്. കോവിഡ്അത് അവർത്തിച്ചു പഠിപ്പിക്കുന്നു. എന്നാൽ ഭൗതികവാദികൾ വിശ്വാസികൾക്കെതിരെയല്ല ചൂഷണവ്യവസ്ഥക്കെതിരെയാണു് പോർമുഖം തിരിക്കെണ്ടത്.
3. ഭംഗിയോടെ ഭൂമിയെല്ലാം
ബ്രാഹ്മണർക്കു നൽകുവാൻ…
ഭാർഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം.– ‘
ഇന്ന് ആ നാമജപം എവിടെപ്പോയി..
നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ..”
ജന്മിത്വത്തെ ചോദ്യം ചെയ്തപ്പോൾ വിശ്വാസത്തെയല്ല ചൂഷണത്തിലധിഷ്ഠിതമായ ഭൂഉടമസ്ഥതയെയാണു് കബ്യൂണിസ്റ്റുകാർ കടപുഴക്കിയത്.
സ:ഗൗരിയമ്മ അതിൻ്റെ നായികയായത് കമ്മ്യൂണിസ്റ്റുകാരിയായ തിനാലാണു്.
4 ജീവിതാന്ത്യം വരെ കൃഷ്ണഭക്തയായിരുന്നു താന്നെന്നു് ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. അതിലാർക്കു ചേതം..
ഗുരുവായൂർ ഉൾപ്പടെ ദേവസ്വം ഭൂമികൾ കൃഷിക്കാർക്ക് നൽകിയ നിയമത്തിൻ്റെ പൈലറ്റായിരുന്നു അവർ..
അതാണ് വർഗസമരത്തിലെ അവരുടെ പങ്ക്.
5 ദേവസ്വം -ബ്രഹ്മസ്വം -സർക്കാർ വക ഭൂമികൾ പാവപ്പെട്ട ഭൂരഹിതർക്ക് നൽകണമെന്ന കമ്മ്യൂണിസ്റ്റ് നിലപാട് ഉയർത്തിപ്പിടിച്ചതിനാലാണു് ഗൗരി -കെ.ആർ ഗൗരിയായും പിന്നീട് ഗൗരിയമ്മയായും വളർന്നത്.
6. വിശ്വാസപരമായ അവരുടെ സ്വകാര്യത പാർടിക്ക് ഒരു തരത്തിലും അസ്വസ്ഥതയുണ്ടാക്കിയില്ല. വർഗപരമായ പാർടി നയം അവർ ഉയർത്തിപ്പിടിച്ച കാലത്തോളം പാർട്ടി നേതാവായി ഗൗരിയമ്മ നിലകൊണ്ടു.
7 സർവ്വരുടേയും നേതാവായി മാറേണ്ട ഒരാൾ മത-ജാതിപരമായ ആച രണങ്ങളിൽ ഇടപെട്ട് സ്വയം പരിമിതപ്പെടുതെന്ന ജാഗ്രതയാണു് പുലർത്തേണ്ടതെന്നു് പാർട്ടി ഒരോ അംഗത്തേയും ഓർമിപ്പിക്കുന്നു.
8. ഒരാളുടെ ഉള്ളിലെ ശാസ്ത്രീയ ബോധത്തിൻ്റെ വളർച്ച വ്യക്തിബോധപൂർവ്വം സൃഷ്ടിക്കണം. അതിൻ്റെ അളവിനുള്ള യന്ത്രമൊന്നും കണ്ടു പിടിച്ചിട്ടില്ല. മത വിശ്വാസ കാര്യത്തിലും അവനവൻ സ്വയം നിശ്ചയിക്കട്ടെ – അതിൻ്റെ സ്വാതന്ത്ര്യം പാർട്ടി അംഗത്തിനുണ്ട്.
9 ഗൗരിയമ്മുടെ ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ നടത്തുന്നത് തുടർന്നും ജീവിച്ചിരിക്കുന്ന അവരുടെ മനസ്സിൻ്റെ സ്വസ്ഥതക്കാണ് ‘ജനാധിപത്യപരമായ ആ അവകാശം അവർക്കുണ്ട്. അത് പാർടി യംഗങ്ങളായ വരുടേയോ അല്ലാത്ത ഒരാളുടേയോ ഒരു ജനാധിപത്യാവകാശങ്ങളേയോ ചോദ്യം ചെയ്യുന്നില്ല.
അതിനാൽ ഗൗരിയമ്മയുടെ ഓർമകളെ ആദരിക്കാൻ ശ്രമിക്കുക. അവരെ മരണം വരെ കാത്ത ബന്ധുക്കൾക്ക് സ്വസ്ഥത കൊടുക്കുക.
ഫേസ്ബുക്കിൽ ചില വിമർശകരെ കണ്ടപ്പോൾ കുറിച്ചതാണു്.

shortlink

Related Articles

Post Your Comments

Related Articles


Back to top button