ന്യൂഡൽഹി : നൂറു വർഷത്തെ ഏറ്റവും മോശമായ മഹാമാരിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിൽ പെട്ട് വേദനിക്കുന്നവരോടും ബുദ്ധിമുട്ട് അനുഭവിക്കുന്നവരോടുമുള്ള തന്റെ അനുകമ്പയും അദ്ദേഹം അറിയിച്ചു. കർഷകർക്കുവേണ്ടിയുള്ള ഒരു പരിപാടിയെ ഓൺലൈൻ ആയി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
‘നമ്മുടെ അടുപ്പക്കാർ കോവിഡ് മൂലം പോയി. നിങ്ങളുടെ വിഷമം അതുപോലെതന്നെ ഞാനും അനുഭവിക്കുന്നു. പ്രധാന്‍ സേവക് എന്ന നിലയില്‍ നിങ്ങളുടെ വികാരങ്ങള്‍ ഞാനും പങ്കിടുന്നു. നൂറു വർഷത്തെ ഏറ്റവും മോശമായ മഹാമാരിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഓരോ ചുവടുവയ്പ്പിലും ലോകത്തെ അതു പരീക്ഷിക്കുകയാണ്. നമ്മുടെ മുന്നിലുള്ള അദൃശ്യ ശത്രുവാണ് ഈ വൈറസ്. മുന്നിലുള്ള പ്രതിബന്ധങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കുകയാണ് ചെയ്യേണ്ടത്’- പ്രധാനമന്ത്രി പറഞ്ഞു.
Read Also : ഫലസ്തീന്‍ ജനതക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്
എത്രയും പെട്ടെന്ന് പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുക എന്നതിലേക്കാണ് സർക്കാരിന്റെ ശ്രദ്ധ. നിലവിൽ 18 കോടി വാക്സീൻ നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികള്‍ വഴി വാക്സിനേഷൻ സൗജന്യമാണ്. നിങ്ങളുടെ സമയം ആകുമ്പോൾ വാക്സീൻ കുത്തിവയ്പ്പ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments