KeralaLatest NewsNews

മാനിനെ വേട്ടയാടി; മൂന്നംഗ സംഘം പിടിയിൽ

കൽപ്പറ്റ: മാനിനെ വേട്ടയാടിയ മൂന്നംഗ സംഘം പിടിയിൽ. വയനാടാണ് സംഭവം. തിരുനെല്ലിയിൽ കാട്ടിൽ മലമാനിനെ വേട്ടയാടി മടങ്ങുന്നതിനിടെയാണ് മൂന്നംഗസംഘം വനംവകുപ്പിന്റെ പിടിയിലായത്. ദ്വാരക എ.കെ. ഹൗസ് മുസ്തഫ, സുൽത്താൻ ബത്തേരി അമ്പലവയൽ പടിക്കത്തൊടി പി.എം. ഷഫീർ, തരുവണ കൊടക്കാട് അബ്ദുൾസാലിം എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എൺപത് കിലോ മാനിറച്ചിയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

Read Also: സി​പി​ഐ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി രാജയുടെ സ​ഹോ​ദ​ര​ന്‍ കോ​വി​ഡ് ബാധിച്ചു മരിച്ചു

വേട്ടയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, തിരകൾ, വെട്ടുകത്തി, ടോർച്ച്, കയർ എന്നിവയും പ്രതികളിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. വനത്തിനുള്ളിൽ മാൻവേട്ട നടക്കുന്നതായി വനം വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് മേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ വിദഗ്ധമായി ഉദ്യോഗസ്ഥർ പിടികൂടി.

Read Also: ഇസ്രയേലിനെ ഒന്നും ചെയ്യാനാകില്ല, ചില പൊട്ടകിണറ്റിലെ തവളകൾ ഷേവ് ഗാഷയുമായി നടക്കുന്നു; ജിതിൻ കെ ജേക്കബിന്റെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button