തിരുവനന്തപുരം: മെയ് 14 ന് ട്രഷറി ഇടപാടുകൾ ഉണ്ടാകില്ല. ട്രഷറി ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സെർവർ സ്ഥാപിച്ച് ട്രഷറി ഡാറ്റ മാറ്റുന്ന പ്രവൃത്തികൾ നടക്കുകയാണ്.
മെയ് 13 ഓടെ ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സാധ്യമാകാതെ വന്നാൽ 14 നും പ്രവൃത്തി നടത്തേണ്ടി വരുമെന്നതിനാലാണ് ഇടപാടുകൾ ഒഴിവാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments