കൊല്ലം: കുണ്ടറയില്‍ വീട്ടമ്മയും രണ്ട് കുഞ്ഞുങ്ങളും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഈ മൃതദേഹങ്ങളില്‍ കണ്ടെത്തിയ പാടുകള്‍ കൊലപാതക സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.
വർഷയും രണ്ടു മക്കളുമാണ് വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് എഡ്വേര്‍ഡിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എഡ്വേര്‍ഡിന്റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ .കൂട്ടആത്മഹത്യക്ക് ശ്രമിച്ചതാണോ ഭാര്യയെയും കുഞ്ഞുങ്ങളെയും വിഷം കുത്തിവെച്ച് എഡ്വേര്‍ഡ് ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്നതാണ് കണ്ടെത്താന്‍ ഉള്ളത് .
read also: ആന്റിജൻ പരിശോധന നെഗറ്റീവ് ആകുന്ന രോഗലക്ഷണമുള്ളവർക്ക് മാത്രം ആർടിപിസിആർ; മുഖ്യമന്ത്രി
വര്‍ഷയുടെ തലക്ക് പിന്നില്‍ അടിയേറ്റ പാടുകള്‍ ഉണ്ട് .മൃതദേഹ പരിശോധനയില്‍ വര്‍ഷയുടെയും കുഞ്ഞുങ്ങളുടെയും കയ്യില്‍ കുത്തിവെച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുമുണ്ട് .സംഭവ ദിവസം വീട്ടില്‍ വഴക്ക് നടന്നതായി സൂചന ലഭിച്ചിട്ടുണ്ട് .
Post Your Comments