കൊച്ചി : ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള കുറിപ്പില്‍ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, വീണാ നായര്‍, എന്‍.സി.പി നേതാവ് മാണി.സി.കാപ്പന്‍ തുടങ്ങിയവര്‍ ആദ്യം പലസ്തീന്‍ തീവ്രവാദികള്‍ എന്നാണ് എഴുതിയിരുന്നത്. എന്നാല്‍ സൈബര്‍ സഖാക്കളുടെയും, മതമൗലിക വാദികളുടെയും സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ നേതാക്കളെ പരിഹസിച്ച് രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്
Read Also : ഹമാസുകളെ തുരത്താന്‍ അതിശക്തമായ പോരാട്ടത്തില്‍ ഇസ്രയേല്‍; തിരിച്ചടിയില്‍ ഗാസയിലെ ഹമാസിന്റെ താവളങ്ങളില്‍ തീമഴ
നരസിംഹം എന്ന സിനിമയില്‍ മോഹന്‍ലാലും, മമ്മൂട്ടിയും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ശ്രീജിത്ത് പണിക്കര്‍ പരിസഹിച്ചത്. ഇതിന് മുകളിലായി ‘തീവ്രവാ…’റോക്കറ്റാക്രമണം, റോക്കറ്റാക്രമണം!’എന്നും കുറിച്ചിരുന്നു. പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂല കമന്റുകളുമായി എത്തിയിരിക്കുന്നത്.
Post Your Comments