
മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരായ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. പട്ടാള അട്ടിമറി നടന്ന ഫെബ്രുവരി ഒന്ന് മുതൽ ശക്തമായ പ്രതിഷേധം തുടരുന്ന മണ്ഡാലെയിൽ ബുധനാഴ്ച പ്രതിഷേധ റാലിക്കെത്തിയ മുപ്പതിലധികം പ്രതിഷേധക്കാരെ സൈന്യം അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ തുരത്താൻ സൈന്യം വെടിയുതിർത്തു.
ഇരുചക്ര വാഹനങ്ങളിൽ റാലി നടത്താനായിരുന്നു പ്രതിഷേധക്കാർ പദ്ധതിയിട്ടത്. ഇത് മനസ്സിലാക്കിയ സൈന്യം പ്രതിഷേധക്കാരെ പിടികൂടാൻ എത്തുകയായിരുന്നു. ഇവർ തമ്പടിച്ചിരുന്ന സ്ഥലത്തും അതിന് സമീപവും ഉണ്ടായിരുന്ന അറുപതോളം ഇരുചക്ര വാഹനങ്ങളും സൈന്യം പിടിച്ചെടുത്തതായി പ്രദേശവാസികൾ പറയുന്നു.
അതേസമയം, സൈന്യത്തിനെതിരായി പ്രതിഷേധ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട് ലഭിക്കുന്ന ഇടങ്ങളിലെല്ലാം വലിയതോതിൽ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിരിക്കുകയാണ്.
Post Your Comments