Latest NewsNewsInternational

ഇസ്രായേലിൽ ഹമാസ് നടത്തുന്നത് ഭീകരാക്രമണമെന്ന് വിദേശകാര്യ വകുപ്പ്

ടെൽ അവീവ് : ഇസ്രായേലിന് നേരെ ഹമാസ് നടത്തുന്നത് ഭീകരാക്രമണമെന്ന് ഇസ്രായേൽ വിദേശകാര്യ വകുപ്പ്. കഴിഞ്ഞ 48 മണിക്കൂറിനുളളിൽ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് പ്രയോഗിച്ചതെന്നും വിദേശകാര്യ വക്താവ് ലിയോർ ഹെയ്യാത് പറഞ്ഞു. ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണമാണ് ഹമാസ് തീവ്രവാദികൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also : കോവിഡ് വ്യാപനം : സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര് ക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക 

സ്വയം പ്രതിരോധത്തിനുളള എല്ലാ അവകാശങ്ങളും ഇസ്രായേലിനുണ്ട്. സ്വന്തം പൗരൻമാരെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ലിയോർ ഹെയ്യാത് വ്യക്തമാക്കി. പലസ്തീൻ ജനതയുടെ ആഭ്യന്തര കലഹമാണ് ആക്രമണത്തിന് കാരണമെന്നും ലിയോർ ഹെയ്യാത് ആരോപിച്ചു. ജറുസലേമിന്റെ രക്ഷകരായി കാണിക്കാനുളള വ്യഗ്രതയാണ് ആക്രമണത്തിന് പിന്നിൽ.

ജനവാസ കേന്ദ്രങ്ങൾക്ക് നേരെയുളള ഹമാസിന്റെ ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം ഒന്നാകെ അപലപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാനുളള ഇസ്രയേലിന്റെ അവകാശത്തെ പൊതുസമൂഹം അംഗീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button