കുഞ്ഞിന്റെ വായയിലെ ദ്വാരമുണ്ടായെന്ന് കരുതിയ അമ്മ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അതൊരു സ്റ്റിക്കര്‍ ആണെന്ന് നഴ്‌സ് ചൂണ്ടിക്കാണിച്ചപ്പോള്‍ അമ്പരപ്പ് മാറാതെ യുവതി. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ എസെക്‌സില്‍ നിന്നുള്ള ബെക്കി സ്‌റ്റൈല്‍സ് ആണ് തന്റെ മകന്‍ ഹാര്‍വിയുടെ വായയുടെ മുകള്‍ ഭാഗത്ത് ഒരു ദ്വാരമുണ്ടെന്ന് കണ്ട് ഞെട്ടിപ്പോയത്. വായില്‍ ഇരുണ്ട നിറമുള്ള ഒരു വൃത്തം കണ്ടതോടെ കരച്ചിലായി ബെക്കി.
‘ഞാന്‍ അത് തൊടാന്‍ ശ്രമിച്ചു, പക്ഷേ കുഞ്ഞ് ശബ്ദുമുണ്ടാക്കി ഉറക്കെ. ഉടനെ ഞാന്‍ മോന്റെ അച്ഛനെ വിളിച്ചു കാണിച്ചു കൊടുത്തു. അപ്പോഴേക്കും എന്റെ ശരീരം വിറക്കുകയും വിയര്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ ടോര്‍ച്ചടിച്ചു നോക്കി. പക്ഷെ എന്താണെന്ന് മനസിലായില്ലെന്ന് 24കാരിയായ അമ്മ പറഞ്ഞു.
പരിഭ്രാന്തയായ ബെക്കി അടിയന്തിര സേവനങ്ങളെ വിളിക്കാനുള്ള നമ്പറിനായി സ്വന്തം അമ്മയെ വിളിച്ചു. എന്നാല്‍ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അവളുടെ പിതാവ് നിര്‍ദേശിച്ചു. കുഞ്ഞ് ഹാര്‍വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ ഒരു സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ ബെക്കിയോട് പറഞ്ഞു.
എന്നാല്‍ കുഞ്ഞിനെ ഒരു നഴ്‌സ് പരിശോധിച്ചപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് ബെക്കിക്ക് മനസിലായത്. എന്റെ പെന്‍ ടോര്‍ച്ച് എടുത്തൊന്ന് നോക്കട്ടേയെന്ന് നഴ്‌സ് പറഞ്ഞു. ഏകദേശം 30 സെക്കന്‍ഡ് നോക്കിയ ശേഷം അവള്‍ പറഞ്ഞു, ‘അതൊരു സ്റ്റിക്കര്‍’ ആണെന്ന്. അല്ല അതൊരു ദ്വാരമാണെന്ന് ബെക്കി പറഞ്ഞു.
എന്നാല്‍ കുഞ്ഞിന്റെ വായിലേക്ക് കൈയിട്ട് അവരതിനെ പുറത്തെടുത്തപ്പോള്‍ യുവതിയും ഭര്‍ത്താവും ശരിക്കും അമ്പരന്നു. പിന്നെ എല്ലാവരും പരസ്പരം നോക്കിയൊന്ന് ചിരിക്കുകയായിരുന്നു. എന്തായാലും പിന്നീട് വീട്ടിലേക്ക് വിളിച്ച് ബെക്കി എല്ലാവരോടും കാര്യം പറഞ്ഞ് ചിരിക്കുകയാണുണ്ടായത്.
READ MORE: കോവിഡില്‍ കേരളത്തിലും ദാരുണാന്ത്യം ; ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ രോഗി മരണമടഞ്ഞു
Post Your Comments