മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി ആറ് കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ. കോവിഡ് പ്രതിസന്ധികൾക്കിടെ ജനങ്ങൾ ബുദ്ധിമുട്ടുകയും മരിച്ചു വീഴുകയും ചെയ്യുമ്പോഴാണ് ഈ ധൂർത്ത് എന്ന് പ്രതിപക്ഷം ആരോപിച്ചു. എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നോക്കിനടത്താന്‍ പുറത്തുനിന്നുള്ള ഏജന്‍സിയെ നിയമിക്കുമെന്ന് ബുധനാഴ്ചയിറങ്ങിയ ഉത്തരവില്‍ പറയുന്നു.
മന്ത്രിയുടെ ഇമേജ് കൂട്ടാനാണ് ഇത്തരം ഒരു ഏജൻസിയെന്നാണ് ആരോപണം.അജിത് പവാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ സാധാരണക്കാരെ അറിയിക്കുകയെന്നതുകൂടി ഏജന്‍സിയുടെ ഉത്തരവാദിത്തമായിരിക്കുമെന്നാണ് വിശദീകരണം. ഒരു തരത്തിൽ പിആർ ഏജൻസി ആണെന്നാണ് വിമർശനം. അതേസമയം സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി.
‘മഹാരാഷ്ട്ര സര്‍ക്കാരിന്റെ അലംഭാവം മൂലം മഹാമാരിയില്‍ ആളുകള്‍ മരിക്കുന്നു. വാക്‌സിന്‍ വാങ്ങാന്‍ ആവശ്യത്തിന് പണമില്ലെന്ന് ഒരുവശത്ത് സര്‍ക്കാര്‍ പറയുമ്പോള്‍ സമൂഹമാധ്യമങ്ങളിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ആറുകോടി രൂപ ചെലവില്‍ ഒരു സംഘത്തെ ഉപമുഖ്യമന്ത്രിക്കായി നിയോഗിക്കുന്നു’-ബിജെപി എംഎല്‍എ രാം കഡം ചൂണ്ടിക്കാട്ടി.
പുറത്തുനിന്ന് ഏജന്‍സിയെ ചുമതലപ്പെടുത്തിയും 2021-22 വര്‍ഷത്തേക്ക് 5.98 കോടി രൂപ ഇതിനായി നീക്കിവച്ചും പൊതുഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി ആര്‍ എന്‍ മുസലെയാണ് ഉത്തരവ് പുറത്തിറക്കിയത്. അതേസമയം ഉദ്ധവ് താക്കറെയുടെ CMOയുടെ ചുമതലയും ഇത്തരം ഏജന്സികൾക്കാണ് ഉള്ളത്.
Post Your Comments