Latest NewsNewsIndia

രാജ്യത്തിന് ആശ്വാസം; ഡല്‍ഹിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 42,582 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്

മുംബൈ: കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞുവീശിയ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുറയുന്നു. ഡല്‍ഹിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,582 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്.

Also Read: ഹമാസിന്റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നത് ഇസ്രയേലിന്റെ വജ്രായുധം അദൃശ്യകവചമായ അയണ്‍ ഡോം

ഒരു ഘട്ടത്തില്‍ വലിയ ആശങ്കയാകുന്ന തരത്തിലാണ് മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കേസുകള്‍ 50,000ത്തിന് താഴെയായി തുടരുന്നത്. 54,535 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 46,54,731 ആയി ഉയര്‍ന്നു.

അതേസമയം, കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് മഹാരാഷ്ട്രയില്‍ വെല്ലുവിളിയാകുന്നത്. പുതുതായി 850 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 78,857 ആയി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ 1 വരെ നീട്ടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button