Latest NewsIndiaNews

കോവിഡ് വ്യാപനം രൂക്ഷം; ഝാര്‍ഖണ്ഡില്‍ നിയന്ത്രണങ്ങള്‍ നീട്ടി

വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 11 ആക്കി കുറച്ചിട്ടുണ്ട്

റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഝാര്‍ഖണ്ഡില്‍ നിയന്ത്രണങ്ങള്‍ നീട്ടി. ഈ മാസം 27 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. കോവിഡ് കണക്കുകളില്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം.

Also Read: ഗംഗാ നദിക്കരയിൽ കൂട്ടത്തോടെ കുഴിച്ചിട്ട മൃതദേഹങ്ങൾ കടിച്ച് പറിച്ച് നായ്ക്കൾ; കടുത്ത നടപടിയിലേക്ക് നീങ്ങി യു പി സർക്കാർ

നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടിയിരിക്കുന്നത്. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തേക്ക് എത്തുന്നവര്‍ 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍, 72 മണിക്കൂറിനുള്ളില്‍ സംസ്ഥാനം വിടുന്നവര്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കില്ല. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50ല്‍ നിന്ന് 11 ആക്കി കുറച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ വ്യാപിക്കുന്ന കോവിഡ് വൈറസിന് അതിതീവ്ര വ്യാപന ശേഷിയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഇത് ബ്രിട്ടനില്‍ കണ്ടെത്തിയ വകഭേദത്തേക്കാള്‍ വ്യാപന ശേഷി കൂടിയതാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം 4 ലക്ഷത്തില്‍ താഴെയാണെങ്കിലും മരണനിരക്കില്‍ ഉണ്ടാകുന്ന വര്‍ധന ആശങ്കയായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button