COVID 19Latest NewsNewsIndia

കോവിഡിനെ പൊരുതി തോല്‍പ്പിച്ചവരുടെ ചിരികള്‍; ഡോക്ടറുടെ ഈ വീഡിയോ കാണാതെ പോകരുത്

ആശങ്കയുയര്‍ത്ത് രാജ്യത്ത് കോവിഡ് പിടിമുറുക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോഴും എന്നെങ്കിലുമൊരിക്കല്‍ എല്ലാം ശരിയാകുമെന്ന വിശ്വാസത്തിലാണ് മിക്കവരും. നമ്മുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്ന ഹൃദയസ്പര്‍ശിയായ സംഭവങ്ങള്‍ കണ്ടെത്തി ആശ്വസിക്കാന്‍ ശ്രമിക്കുകയാണ് ഈ സാഹചര്യത്തില്‍ വേണ്ടത്.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇതിന് ഉദാഹരണമാണ്. മാരകമായ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ കഠിനമായി അധ്വാനിക്കുന്ന നിരവധി ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാളായ ഡോ. ആഷികേറ്റ് സാബിള്‍ ആണ് ജനങ്ങളില്‍ പോസിറ്റിവിറ്റി നിറയ്ക്കാനുള്ള വീഡിയോ പങ്കുവെച്ചത്. കൊറോണ വൈറസിനെതിരെ കഠിനമായി പോരാടുകയും പരാജയപ്പെടുത്തുകയും ചെയ്ത യോദ്ധാക്കളെ അദ്ദേഹം പങ്കിട്ട വീഡിയോയില്‍ കാണാം.

https://www.instagram.com/p/COu5ppmJq4c/

‘കഠിനമായ ലക്ഷണങ്ങളോടെ വന്ന കോവിഡിനെ പരാജയപ്പെടുത്തി, എന്നത്തേക്കാളും ശക്തമായി തിരിച്ചുവന്ന ഈ യോദ്ധാക്കളുടെ ഹൃദയസ്പര്‍ശിയായ ചില കാഴ്ചകള്‍ കാണു’ എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് താഴെ കുറിച്ചത്. സുഖം പ്രാപിച്ച രോഗികളുടെ മുഖത്ത് ചിരിയും അവര്‍ വിജയികളെ പോലെ കൈയുയര്‍ത്തി കാണിക്കുന്നത് വീഡിയോയില്‍ കാണാം.

READ MORE: മലയാള മാധ്യമങ്ങളും ബിജെപിയും ; പാര്‍ട്ടി പ്രവർത്തകർക്ക് സന്ദേശവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

രാജ്യത്തെ ഭയാനകമായ അവസ്ഥയില്‍ കുറച്ച് പോസിറ്റിവിറ്റി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്. ‘ഇന്നലെ ഉണ്ടായിരുന്നതിനേക്കാള്‍ കുറച്ചുകൂടി പോസിറ്റീവായി, കുറച്ചുകൂടി പ്രതീക്ഷയോടെയിരിക്കാമെന്ന് ഇന്ന് നമുക്ക് സ്വയം വാഗ്ദാനം ചെയ്യാം! ഇവിടെയുള്ള ഈ ആളുകളെപ്പോലെ, നമുക്ക് കുറച്ചുകൂടി പുഞ്ചിരിക്കാം!’- അദ്ദേഹം കുറിച്ചു.

ഹൃദയസ്പര്‍ശിയായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ മാത്രമല്ല, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കിട്ടു. ഇത്തരം വീഡിയോകള്‍ തീര്‍ച്ചയായും നമ്മുടെ ദിവസത്തെ മാറ്റുകയും പ്രതീക്ഷയുടെ തിളക്കം നല്‍കുകയും ചെയ്യുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ സ്‌നേഹത്തിന്റെ ഇമോജികള്‍ പോസ്റ്റ് ചെയ്തത്.

READ MORE: കോവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസുകള്‍ ഡിസംബറോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button