ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് പിന്നാലെ ഡല്‍ഹിയ്ക്ക് ആശ്വാസമേകി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,489 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 308 പേര്‍ മരിച്ചു.
14.24 ശതമാനമാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്. കഴിഞ്ഞ ഏതാനും നാളകളായി ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലെ ലോക്ക് ഡൗണ്‍ ഫലപ്രദമായിരുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടുത്തിടെ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച 23.24 ആയിരുന്നു ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഞായറാഴ്ച ഇത് 21.67 ആയി കുറഞ്ഞു. തിങ്കളാഴ്ച 19.10ലേയ്ക്കും ചൊവ്വാഴ്ച 17.8ലേയ്ക്കും പോസിറ്റിവിറ്റി നിരക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം 17 ശതമാനത്തിലെത്തിയ നിരക്കാണ് ഇപ്പോള്‍ 14 ശതമാനത്തിലേയ്ക്ക് കുറഞ്ഞിരിക്കുന്നത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 36.2 ശതമാനമാണ് ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Post Your Comments