COVID 19NattuvarthaLatest NewsKeralaNews

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ ലോക്ക്ഡൗൺ ലംഘിച്ച് പെരുന്നാൾ ആഘോഷം

കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ മാസ്‌ക് ധരിക്കാതെ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു

കോഴിക്കോട്: സംഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഏറ്റവും കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. ഈ അവസരത്തിൽ ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ മാസ്‌ക് ധരിക്കാതെ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. സ്ഥലത്ത് പോലീസ് എത്തിയതോടെ ഇവർ ഓടിരക്ഷപെട്ടു.

നേരത്തെ പെരുന്നാൾ ആഘോഷങ്ങൾ വീടിനുള്ളിൽ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. പോലീസ് പരിശോധന കർശനമാണെന്നും പുറത്തിറങ്ങരുതെന്ന് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി നാട്ടുകാരും വ്യക്തമാക്കുന്നു. സമീപവാസികളായ ചെറുപ്പാക്കാരാണ് പെരുന്നാൾ ആഘോഷിക്കാൻ ബീച്ചിലെത്തിയത്. ഇവരുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് ബീച്ചിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടതോടെ കൂടുതൽ പൊലീസിനെ ബീച്ച് മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒത്തുകൂടിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button