മധ്യപ്രദേശില്‍ കോവിഡ് രോഗികളില്‍ ’മ്യുകോര്‍മൈകോസിസ്’ എന്നറിയപ്പെടുന്ന ‘ബ്ലാക്ക് ഫംഗസ്’ വ്യാപിക്കുന്നു. ഇതുവരെ 50 പേര്‍ക്ക് സ്ഥിരീകരിച്ചു. ളരെ ഗുരുതരമായ ഒരവസ്ഥയായിട്ടാണ് മ്യുകോര്മൈകോസിസിനെ ഡോക്ടര്‍മാര്‍ സമീപിക്കുന്നത്. കോവിഡ് രോഗ മുക്തരായവരില്‍ അപകടകരമായ ഫംഗസ് ബാധ കണ്ടെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. കണ്ണ്, കവിള് എന്നിവടങ്ങളിലെ നീര്‍വീക്കം, മൂക്കിലെ തടസം, ശരീര വേദന, തലവേദന, ചുമ, ശ്വാസം തടസം, ഛര്‍ദ്ദി തുടങ്ങിയവയാണ് മ്യൂക്കോര്‍മിസെറ്റസിന്റെ ലക്ഷണങ്ങള്‍.
Also Read:ഇസ്രായേൽ-പലസ്തീൻ യുദ്ധം : ഇസ്രായേലിലേക്കുള്ള യുഎഇ വിമാന സർവീസുകൾ തടസ്സപ്പെടില്ല
മ്യൂക്കോര്‍മിസെറ്റസ് എന്ന ഒരു തരം പൂപ്പല്‍ മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ് എന്ന് കൂടി അറിയപ്പെടുന്ന മ്യുകോര്‍മൈകോസിസ്. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
Post Your Comments