ടെല്‍ അവീവ് : പലസ്തീൻ ഹമാസിന്റെ വ്യോമാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകിയ ഇസ്രയേലിനെ ഭീഷണിപ്പെടുത്തി ഹമാസ് വീണ്ടും രംഗത്ത്. ഏൽ അവീവിൽ വ്യോമാക്രമണം നടത്തുമെന്നാണ് ഹമാസിന്റെ ഭീഷണി. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച ആക്രമണം പ്രതീക്ഷിക്കാമെന്നും ഹമാസിന്റെ ഭീഷണിയിൽ വ്യക്തമാക്കുന്നുണ്ട്.
ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഗാസയിലെ അല്‍- ഫറോക് ടവര്‍ ഇസ്രയേല്‍ തകർത്തു. ഇതോടെ, ഹമാസിന്റെ പക്കൽ നിന്നും ഇനിയും ആക്രമണമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ ഇസ്രയേൽ ശക്തമായ പടയൊരുക്കമാണ് തയ്യാറാക്കിയിരിക്കുന്നത്. പലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ ഗാസ നഗര മേധാവി ബാസം ഇസ അടക്കം നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസയുടെ മരണം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2014 നു ശേഷം ഇസ്രയേല്‍ വധിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഹമാസ് മേധാവിയാണ് ഇസ.
Also Read:പൊലീസ് വാഹനത്തിന്റെ സൈറൺ കേൾക്കുമ്പോൾ എഴുന്നേറ്റോടുന്ന ‘മൃതദേഹം’; പലസ്തീനിൽ നിന്നുള്ള വീഡിയോ പുറത്ത്
അതേസമയം, ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ 60 ഓളം ആളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു. ഹമാസ് ആക്രമണം ശക്തമായ പ്രദേശങ്ങളില്‍ 5000 സൈന്യത്തെ ഇസ്രയേൽ അധികമായി ബിന്യസിച്ചു. രാജ്യത്തിന്റെ സുരക്ഷയാണ് വലുതെന്നും ജനങ്ങളുടെ സംരക്ഷണത്തിനു ഏതറ്റം വരെയും പോകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിക്കുകയും ചെയ്തിരുന്നു. ഹമാസിനു അവസാന മുന്നറിയിപ്പും നെതന്യാഹു നൽകി കഴിഞ്ഞു. പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ പ്രശ്നഭൂപ്രദേശം കൈയ്യടക്കുമെന്നായിരുന്നു അദ്ദേഹം നൽകിയ മുന്നറിയിപ്പ്.
Post Your Comments