കുമരകം: ലോക്ക്ഡൗൺ ദിനത്തിൽ കുറ്റ്യാടിയില്‍ നിന്ന് യുവാവ് ബസ് മോഷ്ടിച്ചത് സംഭവത്തിൽ വഴിത്തിരിവ്. ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ തിരുവല്ലയിലെ ഭാര്യയുടെയും കുട്ടിയുടെയും അടുത്തെത്താൻ മറ്റു മാർഗങ്ങൾ ഇല്ലാഞ്ഞതിനാലാണ് ബസ് മോഷ്ടിച്ചതെന്നാണ് യുവാവിന്റെ മൊഴി. നാല് ജില്ലകള്‍ പിന്നിട്ടെങ്കിലും യുവാവിന്റെ സാഹസികത ഒടുവില്‍ പൊലീസ് പിടിയിലായതോടെ അവസാനിച്ചു. കോട്ടയത്തെ കുമരകത്ത് പൊലീസ് പിടികൂടി.
കുറ്റ്യാടിയില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് ചക്കിട്ടപ്പാറ സ്വദേശിയായ ദിനൂപ് ബസുമായി കടന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര വഴിമുട്ടി. മറ്റ് മാർഗ്ഗങ്ങൾ തേടുമ്പോൾ ബസ് കിടക്കുന്നത് കണ്ടു. പിന്നീട് സ്റ്റാർട്ട് ചെയ്ത ബസുമായി യാത്ര തിരിച്ചു. മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ പൊലീസ് പരിശോധന ഉണ്ടായപ്പോള്‍ അതിഥി തൊഴിലാളികളെ കൊണ്ടുവരാനാണെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.
അതേസമയം രേഖകളൊന്നുമില്ലാതെ ഞായറാഴ്ച രാവിലെ കോട്ടയം കുമാരകത്തെത്തിയ ദിനൂപിന്റെ കഥ പൊലീസ് വിശ്വസിച്ചില്ല. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ബസ് മോഷ്ടിച്ചതാണെന്ന് ദിനൂപ് സമ്മതിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Post Your Comments