COVID 19Latest NewsNewsIndia

കൊവിഡ് രോഗികളിലെ ‘ബ്ലാക്ക് ഫംഗസ്’ ബാധ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കൊവിഡ് രോഗികളില്‍ ‘ബ്ലാക്ക് ഫംഗസ്’ ബാധ അഥവാ ‘മ്യൂക്കോര്‍മൈക്കോസിസ്’ എന്ന അവസ്ഥയും കണ്ടെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഇരുന്നൂറോളം കേസുകളാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Read Also : പലസ്തീന്‍ അനുകൂല നയങ്ങളില്‍ നിന്നും ഇന്ത്യ പിന്നോക്കം പോകുന്നെന്ന് മുസ്ലീം ലീ​ഗ്

കൂടുതല്‍ രോഗികളില്‍ ഇനിയും ഇത് കണ്ടെത്തിയേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. വളരെ ഗുരുതരമായ ഒരവസ്ഥയായിട്ടാണ് ‘മ്യൂക്കോര്‍മൈക്കോസിസ്’നെ ഡോക്ടര്‍മാര്‍ സമീപിക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഐസിഎംആര്‍ പുറത്തിറക്കാനുള്ള കാരണവും ഇതുതന്നെ. സമയബന്ധിതമായി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഗൗരവതരമായ പ്രശ്‌നങ്ങളാണ് ‘മ്യൂക്കോര്‍മൈക്കോസിസ്’ കൊവിഡ് രോഗികളിലുണ്ടാക്കുകയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

‘മ്യൂക്കോര്‍മൈക്കോസിസ്’ന്റെ സുപ്രധാനമായ ചില ലക്ഷണങ്ങള്‍ :

ആദ്യഘട്ടത്തില്‍ അസഹനീയമായ തലവേദനയാണ് ഇതിന്റെ ലക്ഷണമായി വരിക.

കാഴ്ച മങ്ങുക, കണ്ണില്‍ വീക്കം, കണ്ണില്‍ രക്ത പടര്‍പ്പ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ലക്ഷണമായി വന്നേക്കാം.

കവിളുകളിലും കണ്ണുകളിലും മുഖത്തിന്റെ പല ഭാഗങ്ങളിലുമായി വീക്കം വരിക, അതുപോലെ തന്നെ വേദന അനുഭവപ്പെടുക കവിളുകളിലും കണ്ണുകളിലും മുഖത്തിന്റെ പല ഭാഗങ്ങളിലുമായി വീക്കം വരിക, അതുപോലെ തന്നെ വേദന അനുഭവപ്പെടുക എന്നിവയും ‘മ്യൂക്കോര്‍മൈക്കോസിസി’ന്റെ ലക്ഷണങ്ങളാകാം.

കാര്യങ്ങളില്‍ അവ്യക്തത തോന്നുക, ഓര്‍മ്മ നഷ്ടപ്പെടുക, നടക്കാനോ സംസാരിക്കാനോ ബുദ്ധിമുട്ട് തോന്നുക, കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കാതിരിക്കുക എന്നിവയെല്ലാം ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button