തിരുവനന്തപുരം: പാലസ്തീന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ‘പലസ്തീന്‍ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു. പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍’ എന്നായിരുന്നു വീണ നായരുടെ പോസ്റ്റ്. പോസ്റ്റിട്ട് മിനിട്ടുകള്‍ക്കകം അവര്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.
എന്നാൽ മലയാളി യുവതി ഇസ്രായേലില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച ഒരു സ്‌ക്രീന്‍ഷോട്ട് ശ്രദ്ധിക്കാതെ പോസ്റ്റ് ചെയ്തിരുന്നു. അത് ബോധപൂര്‍വ്വമല്ല.. സംഭവിച്ച തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു. എന്നായിരുന്നു വീണ നായരുടെ പോസ്റ്റ്. തിരഞ്ഞെടുപ്പില്‍ നില്‍ക്കേണ്ടി വരാത്തതിനാല്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരിയും നിരപരാധിയുമായ ആ സഹോദരിക്ക് നട്ടെല്ല് പണയം വെയ്ക്കാതെ ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. പലസ്തീന്‍ തക്കുടു കുട്ടന്മാരെ തീവ്രവാദികളെന്ന് വിളിച്ചത് ആണോ മഹാപരാധം കോണ്‍ഗ്രസിന്റെ ഗതികേട്, അല്ല കേരളത്തിന്റെ ഗതികേട്, കേരളത്തില്‍ അങ്ങനത്തെ പോസ്റ്റ് ഇടണമെങ്കില്‍ നട്ടെല്ല് കൂടെ വേണം ചാച്ചി’ തുടങ്ങിയവയാണ് കമന്റുകള്‍.
Post Your Comments