KeralaLatest NewsNews

ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം, പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ

തിരുവനന്തപുരം: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം, പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ.
തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് എസ്എഫ്ഐ ഇസ്രയേലില്‍ ആക്രമണം നടത്തുന്ന പാലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

എസ്എഫ്ഐയുടെ പാലസ്തീന്‍ പിന്തുണ കുറിപ്പിന്റെ പൂര്‍ണരൂപം:

പാലസ്തീന്‍ ജനതയ്ക്കു നേരെ ഇസ്രയേല്‍ സേനയുടെ അതിക്രമം തുടര്‍ന്നുകൊണ്ടിരിക്കയാണ്. ഒരു രാജ്യത്തെ ജനതയുടെ സൈ്വര്യ ജീവിതത്തിന്റെ സകല സാധ്യതകളെയും തകര്‍ത്തെറിഞ്ഞു കൊണ്ടു തുടര്‍ച്ചയായി മനസാക്ഷിയില്ലാത്ത അതിക്രമങ്ങള്‍ നടത്തുകയാണ്. ലോകത്ത് മനുഷ്യത്വം മരിക്കാത്ത മനസ്സുകള്‍ക്കെല്ലാം പാലസ്തീന്‍ ജനതയുടെ പിറന്ന മണ്ണില്‍ ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനായുളള നിലവിളികള്‍ വേദന ജനിപ്പിച്ചു കൊണ്ടിരിക്കയാണ്.

പതിറ്റാണ്ടുകളായി ഇസ്രയേല്‍ തുടരുന്ന ആര്‍ത്തി പൂണ്ട ഈ കാടത്തത്തിന് അറുതി വരേണ്ടതായുണ്ട്. പാലസ്തീന്‍ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് , പ്രസിഡന്റ് വി.എ വിനീഷ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button