Latest NewsKeralaNews

ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ മാണി.സി.കാപ്പനും, വീണാ നായരും മാപ്പു പറഞ്ഞ് പോസ്റ്റ് പിന്‍വലിച്ചത് ആരെ ഭയന്ന് ?

ആരുടെ എതിര്‍പ്പ് ഭയന്നാണെന്ന് രണ്ടു പേരും വ്യക്തമാക്കണം : സന്ദീപ് വചസ്പതി

ഹമാസിന്റെ ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന മലയാളി യുവതി സൗമ്യ കൊല്ലപ്പെട്ട സംഭവത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പാലാ നിയുക്ത എം.എല്‍.എ മാണി.സി.കാപ്പനും കോണ്‍ഗ്രസ് നേതാവ് വീണ.എസ്.നായരും സമൂഹമാദ്ധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. എന്തിനാണ് മാപ്പ് പറഞ്ഞതെന്ന് ഇരുവരും പൊതുസമൂഹത്തിന് മുന്നില്‍ മറുപടി നല്‍കണമെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു. സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Read Also : സൗമ്യയ്ക്ക് അനുശോചനം പോലും രേഖപ്പെടുത്താൻ കഴിയാത്ത പിണറായി ആരെയാണ് പേടിക്കുന്നത്; ശോഭ സുരേന്ദ്രൻ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ അക്രമത്തില്‍ ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് കൊല്ലപ്പെട്ടാല്‍ നമ്മുടെ പ്രതികരണം എന്തായിരിക്കണം എന്നത് പോലും തീവ്രവാദികള്‍ തീരുമാനിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഹമാസ് തീവ്രവാദ സംഘടനയാണെന്ന് ഫേസ്ബുക്കിലൂടെ പറഞ്ഞ പാലാ എം.എല്‍.എ മാണി സി കാപ്പന്‍, കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍ എന്നിവര്‍ക്ക് നിരുപാധികം മാപ്പു പറയേണ്ടി വന്നു. ആരുടെ എതിര്‍പ്പ് മൂലമാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന് രണ്ടു പേരും വ്യക്തമാക്കണം.

ഇറാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹമാസിനെ പിന്തുണയ്ക്കാനുള്ള ചേതോവികാരം എന്താണ്? നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്? നിങ്ങളെ ആരാണ് ഭയപ്പെടുത്തിയത്? നിങ്ങള്‍ ഭയക്കുന്നത് പലസ്തീനിലെ ഹമാസിനെയോ കേരളത്തിലെ മതതീവ്രവാദികളേയോ? സംഘപരിവാറുകാരന്‍ എന്ന് തോന്നിപ്പിക്കുന്ന വ്യാജ ഐഡിയില്‍ നിന്ന് അശ്ലീലം പറഞ്ഞാല്‍ പോലും ഭീകരവാദം എന്ന് മുറവിളി കൂട്ടുന്നവര്‍ ഇതൊന്നും കാണാത്തത് എന്തുകൊണ്ടാണ്?

അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തില്‍ മലയാളിയായ നഴ്‌സ് കൊല്ലപ്പെട്ടിട്ട് അതിനെ അപലപിക്കാന്‍ പോലും ധൈര്യമില്ലാത്ത തരത്തിലേക്ക് കേരളാ പൊതുസമൂഹം മാറിയിട്ടുണ്ടെങ്കില്‍ ഒന്നുറപ്പാണ് കേരളം ഭീകരവാദികളുടെ പിടിയിലമര്‍ന്നിരിക്കുന്നു. ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം അവര്‍ പരിഹരിക്കട്ടെ. നമ്മുടെ മകള്‍, സഹോദരി കൊല്ലപ്പെട്ടതിനെ അപലപിക്കാന്‍, ആ കുടുംബത്തിന് കൈത്താങ്ങാവാന്‍, സഹായം നല്‍കാന്‍, ഇരയ്‌ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍, നിങ്ങള്‍ക്ക് എന്താണ് തടസ്സം?.

ഒന്നേയുള്ളൂ…. കൊന്നവന്റെ മതവും മരിച്ചവരുടെ മതവും. അതു മാത്രമാണ് നിങ്ങളുടെ പ്രശ്‌നം. തീവ്രവാദത്തെ പിന്തുണച്ചാല്‍ കേരളത്തില്‍ മുസ്ലീം വോട്ട് കിട്ടുമെന്ന നിങ്ങളുടെ അബദ്ധ ധാരണ ഈ നാടിനെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ചിന്തിക്കണം. സ്വന്തം ജനതയെ കൊല്ലുന്നവരോട് ഐക്യപ്പെടാന്‍ ആര്‍ക്കെങ്കിലും കഴിയുന്നുണ്ടെങ്കില്‍ അവരുടെ പേര് കമ്മ്യൂണിസ്റ്റ് എന്നായിരിക്കും. അത് അവരുടെ ജീനിന്റെ കുഴപ്പമാണ്. എന്നും ഈ രാജ്യത്തോട് ഇവര്‍ ഇങ്ങനയേ പെരുമാറിയിട്ടുള്ളൂ….

 

shortlink

Related Articles

Post Your Comments

Related Articles


Back to top button