COVID 19Latest NewsKeralaNews

ഗൗരിയമ്മയുടെ സംസ്‌കാരത്തിന് 300 പേരെ അനുവദിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : അന്തരിച്ച മുന്‍മന്ത്രി ഗൗരിയമ്മയുടെ ശസംസ്‌കാര ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ആളുകള്‍ കൂട്ടംകൂടിയ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി. കുടുംബത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ കുടുംബാങ്ങള്‍ക്ക് പങ്കെടുക്കാന്‍ വേണ്ടിയാണ് 20 പേര്‍ എന്നൊരു നിബന്ധന വച്ചത്.

Read Also : സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച 596.7 ടണ്‍ കടല പഴകിനശിച്ചതായി കണ്ടെത്തി  

പക്ഷേ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങില്‍ അത് 20 ല്‍ നില്‍ക്കില്ലെന്നത് കണ്ടാണ് അത് 300 പേരാക്കിയതെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം. നാട്ടില്‍ ധാരാളം പേരാണ് ഗൗരിയമ്മയെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ കാണുന്നത്. അവര്‍ക്ക് അവസാനമായി ആദരവ് അര്‍പ്പിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്‍റെ ഭാഗമാണ്. അതിന്‍റെ ഭാഗമായാണ് 300 പേരെ അനുവദിച്ചത്. എന്നാല്‍ ആളുകള്‍ വികാരത്തിന്‍റെ പുറത്ത് തള്ളികയറുകയാണുണ്ടായത്. അവിടെ ബലപ്രയോഗം നടത്തിയാല്‍ അത് മറ്റൊരു രീതിയില്‍ വ്യാഖാനിക്കും. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button