മസ്കത്ത്: രാജ്യത്ത് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് രാജ്യത്തെ ജയിലുകളില്‍ വിവിധ കേസുകളില്‍ അകപ്പെട്ട് കഴിയുന്ന 460പേര്‍ക്ക് പൊതു മാപ്പുനല്‍കി. മോചിതരാകുന്നവരില്‍ 161 പ്രവാസികളും ഉൾപ്പെടും. തടവുകാരുടെ കുടുംബങ്ങളെ കണക്കിലെടുത്താണ് മാപ്പ് നല്‍കിയിരിക്കുന്നതെന്ന് ഒമാന്‍ വാര്‍ത്ത ഏജന്‍സി പത്രക്കുറിപ്പില്‍ അറിയിച്ചു.
എല്ലാ വര്‍ഷവും ചെറിയപെരുന്നാളിനോടനുബന്ധിച്ച് തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 797തടവുകാരെയാണ് ഇത്തരത്തില്‍ മോചിപ്പിച്ചത്. ഇവരില്‍ 301പേര്‍ പ്രവാസികളടക്കമുള്ള വിദേശികളായിരുന്നു. വിവിധ കുറ്റ കൃത്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ചു വന്നിരുന്നവർക്കാണ് മോചനം സാധ്യമായത്.
Post Your Comments