Latest NewsNewsInternational

പശ്ചിമേഷ്യയിലെ സമാധാനം തകര്‍ത്ത് ഹമാസ് തീവ്രവാദികള്‍, വന്‍തിരിച്ചടി നല്‍കി ഇസ്രയേല്‍

കൊല്ലപ്പെട്ട ഹമാസ് ജിഹാദികളുടെ വിവരങ്ങള്‍ പുറത്തുവിട്ട് സേന

ഗാസ സിറ്റി ; ഇസ്രയേലിനെതിരെ ആക്രമണം തൊടുത്തുവിട്ട പലസ്തീനിലെ ഹമാസിനെതിരെ ഇസ്രയേല്‍ സേന തിരിച്ചടിച്ചു. ഹമാസിന്റെ ഉന്നത നേതാക്കളും തീവ്രവാദികളും കൊല്ലപ്പെട്ടു. . ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെയും ജിഹാദികളുടെയും വിവരങ്ങളും ഇസ്രായേല്‍ പ്രതിരോധ സേന പുറത്തു വിട്ടു . ഹമാസ് മിലിട്ടറി ഇന്റലിജന്‍സ് സെക്യൂരിറ്റി വിഭാഗം മേധാവി ഹസ്സന്‍ കോഗി, ഡെപ്യൂട്ടി വെയ്ല്‍ ഇസ്സ എന്നിവരെയാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത് . ഹമാസ് നേതാക്കള്‍ പതിവായി സന്ദര്‍ശിക്കാറുള്ള 13 നില കെട്ടിടവും ഇസ്രായേല്‍ തകര്‍ത്തു .

Read Also : ഐ.എസ് ലോകത്തിന് നാശം വിതയ്ക്കുന്ന ഭീകരസംഘടന, തീവ്രവാദം മാത്രമല്ല ബലാത്സംഗവും അടിമത്വവും അവരുടെ മുഖമുദ്രയെന്ന് ഇന്ത്യ

”ഞങ്ങളുടെ യുദ്ധവിമാനങ്ങള്‍, ഇസ്രായേല്‍ സെക്യൂരിറ്റി അതോറിറ്റിയ്ക്കൊപ്പം ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രധാന വ്യക്തികളെ വധിച്ചു . ഹമാസ് മിലിട്ടറി ഇന്റലിജന്‍സ് സെക്യൂരിറ്റി വിഭാഗം മേധാവി ഹസ്സന്‍ കോഗിയും സൈനിക രഹസ്യാന്വേഷണ വിഭാഗം പ്രതിരോധ മേധാവി ഡെപ്യൂട്ടി വെയ്ല്‍ ഇസ്സയുമാണ് കൊല്ലപ്പെട്ടത് .” ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് ട്വീറ്റ് ചെയ്തു .

ഹമാസ് മിലിട്ടറി വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറായ മര്‍വാസ് ഇസ്സയുടെ സഹോദരനാണ് ഇസ്സ. ഇസ്രയേലിനെതിരായ റോക്കറ്റ് ആക്രമണത്തിന് ഹസ്സനും ഇസ്സയും ഉത്തരവാദികളാണെന്ന് പറയപ്പെടുന്നു. ബസാം ഇസ്സ, ഗാസ ബ്രിഗേഡ് കമാന്‍ഡര്‍ റാഫ സലാമ, ഖാന്‍ യൂനിസ് ബ്രിഗേഡ് കമാന്‍ഡര്‍, ഹമാസ് രഹസ്യാന്വേഷണ വിഭാഗം മേധാവി മുഹമ്മദ് യാസൂരി എന്നീ മൂന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥരെയും ഐഡിഎഫ് കൊലപ്പെടുത്തി.

മൂന്ന് ജിഹാദി ഭീകരരെയും സേന വധിച്ചു . സമഹ് അബേദ് അല്‍-മമ്ലൊക്, ഹസ്സന്‍ അബു അല്‍-അത്ത, ഇസ്ലാമിക് ജിഹാദിന്റെ ഗാസ ബ്രിഗേഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത് . ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആസ്ഥാനമായുള്ള പലസ്തീന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന അംഗങ്ങള്‍ താമസിച്ചിരുന്ന ഒളിത്താവളത്തിലാണ് ആക്രമണം നടന്നത്. ഗാസ അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ സൈനിക ടാങ്കുകളും എത്തുകയാണ്. കൂടുതല്‍ ആക്രമണം നടക്കുമെന്ന സൂചനയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button