കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആശങ്ക ഉയര്‍ത്തി ഡങ്കിപ്പനി പടരുന്നു. 18 പേര്‍ക്കാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഡെങ്കിപ്പനി വ്യാപനം പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
Also Read:മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടുന്ന കാലം വിദൂരമല്ലെന്ന് കാന്റോണ
മണിയൂര്‍ പഞ്ചായത്തിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ക്ക് ഇവിടെ രോഗം വന്നു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഇടമാണ് ഇത്.
ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് ഫോഗിങ്, ഉറവിട നശീകരണം, മരുന്ന് തളിക്കല്‍ എന്നിവ നടക്കുകയാണ്.
Post Your Comments