ടെല്‍ അവീവ് : ഹമാസ് ഭീകരർക്കെതിരെ പ്രത്യാക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇന്നലെ ഭീകരർക്കെതിരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ കരസേനയെ അതിർത്തിയിലേക്ക് എത്തിച്ചിട്ടുണ്ട്. 32 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു.
യുദ്ധ സാഹചര്യം വര്‍ദ്ധിച്ചതോടെ രാജ്യത്തിനകത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി പ്രധാനമന്ത്രി ബന്യമിൻ നെതന്യാഹു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അറബ് വംശജര്‍ അധികമായി വസിക്കുന്ന ലോഡ് പ്രവിശ്യയിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
1966ല്‍ ഇസ്രയേലിലെ അറബ് പ്രദേശത്ത് നടത്തിയ സൈനിക നീക്കത്തിന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് അറബ് മേഖലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ഇസ്രയേല്‍ ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതിര്‍ത്തിയിലെ സ്ഥിരം തര്‍ക്കങ്ങള്‍ ഇസ്രയേലിനകത്തേക്ക് വ്യാപിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ശക്തമായി തടയുമെന്നും ആഭ്യന്തര വകുപ്പും രഹസ്യാന്വേഷണ വിഭാഗമായ മൊസാദും വ്യക്തമാക്കിക്കഴിഞ്ഞു. പലസ്തീന്‍ ഭീകരര്‍ അതിര്‍ത്തിയില്‍ നടത്തുന്ന സംഘര്‍ഷങ്ങളെ പെരുപ്പിക്കാനാണ് അറബ് മേഖലയിലെ ജനങ്ങള്‍ ശ്രമിക്കുന്നതെന്നും ഇസ്രയേലിന്‍റെ അഖണ്ഡത കാത്തുസൂക്ഷിക്കുമെന്നും ഇന്നലെ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സും വ്യക്തമാക്കി.
Post Your Comments