KeralaNattuvarthaLatest NewsNews

കേരളത്തിന് ആശങ്കയായി കനത്ത കാറ്റും മഴയും; അറബിക്കടലിൽ ‘ടൗട്ടെ’ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: കോവിഡ് ഭീതിക്ക് പിന്നാലെ കേരളത്തിന് ആശങ്കയായി അറബിക്കടലിൽ ‘ടൗട്ടെ’ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ചുഴലിക്കാറ്റ് 16–ാം തീയതിയോടെ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.

കേരള തീരത്തു നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെക്കൂടിയാണു ചുഴലിയുടെസഞ്ചാരപഥമെങ്കിലും തീരക്കടൽ പ്രക്ഷുബ്ധമാകുന്നതിനും, സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

കോവിഡ് വൈറസ് വെള്ളത്തിലൂടെ പകരുമോ? ഐ.ഐ.ടി പ്രൊഫസർ വ്യക്തമാക്കുന്നതിങ്ങനെ

തെക്കുകിഴക്കൻ അറബിക്കടലിൽ നാളെ ന്യൂനമർദം രൂപം കൊള്ളുകായും, ലക്ഷദ്വീപിനു സമീപം വടക്കു പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ന്യൂനമർദം 15–ാം തീയതിയോടെ തീവ്രന്യൂനമർദമായി മാറുകയും ചെയ്യും. ന്യൂനമർദം 16–ാം തീയതി വീണ്ടും ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറുമെന്നുമാണ് മുന്നറിയിപ്പ്. അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിയാണ് ‘ടൗട്ടെ’.

‘ടൗട്ടെ’ ചുഴലിയുടെ വരവോടെ തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 14, 15 തീയതികളിൽ തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button