
തിരുവനന്തപുരം : ഇസ്രായേലിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇട്ട പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്ത് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ എന്നത് തിരുത്തി റോക്കറ്റ് ആക്രമണത്തിൽ എന്നാക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇസ്രായേലിലെ ഹമാസ് ഭീകരാക്രമണത്തിൽ കഴിഞ്ഞ ദിവസമാണ് കീരിത്തോട് സ്വദേശിയായ സൗമ്യ കൊല്ലപ്പെട്ടത്. വീട്ടിലേയ്ക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. തുടർന്ന് ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സൗമ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി പോസ്റ്റ് പങ്കുവെച്ചത്. ‘തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ് ‘ എന്നാണ് അദ്ദേഹം ആദ്യത്തെ പോസ്റ്റിൽ കുറിച്ചത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ അത് മാറ്റി ‘റോക്കറ്റാക്രമണം’ എന്നാക്കുകയായിരുന്നു. മത സംഘടനകളുടെ സമ്മർദ്ദം മൂലമാണ് ഈ പ്രവൃത്തി ചെയ്തത് എന്നുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
ഇസ്രയേലിൽ വർഷങ്ങളായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്.
സന്തോഷുമായി സൗമ്യ വീഡിയോ കോളിൽ സംസാരിക്കുന്നതിനിടയിൽ ബോംബാക്രമണത്തിന്റെ രൂപത്തിൽ എത്തിയ അപ്രതീക്ഷിത മരണം ഏറെ ദാരുണമായി.
പൊതുപ്രവർത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗങ്ങളുമായ സതീശൻറെയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ. ഈ കുടുംബവുമായി വർഷങ്ങളായുള്ള ബന്ധമാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ വേർപാടിന്റെ നടുക്കത്തിൽ കഴിയുന്ന കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവൻ സങ്കടമാണ്.
വിദേശരാജ്യങ്ങളിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കരുതലിന്റെ കാവൽ മാലാഖമാരായി സേവനം ചെയ്യുന്ന മലയാളി നഴ്സുമാർ എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നുകൂടിയാണ് ഈ ദാരുണ ദുരന്തം വിരൽചൂണ്ടുന്നത്.
സന്തോഷുമായും കുടുംബാംഗങ്ങളുമായും ഫോണിൽ സംസാരിച്ചു.സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സഹമന്ത്രി വി. മുരളീധരന് കത്ത് അയച്ചു.
https://www.facebook.com/oommenchandy.official/posts/10158238622251404?__cft__[0]=AZXZZC82dnx0lFR-LorXgE9TeFvs0NB0n67UnjEtvGwU-7IgdUxbA3RGhd166SjG86z90ycaAIOgD-1HNEIAvH5gLXgq9LjuVJDv0u_8mw0zMhDw3QqUD7W9H1w9yz8UY79acfhJs2jU-unWioLqpEaI&__tn__=%2CO%2CP-R
Post Your Comments