KeralaLatest NewsNews

സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക നഴ്‌സസ് ദിനത്തിൽ നഴ്‌സുമാർക്ക് ആദരവ് അർപ്പിച്ച് ഇട്ട പോസ്റ്റിലാണ് സൗമ്യയുടെ കാര്യം പരാമർശിച്ചിരുന്നത്. എന്നാൽ നിമിഷങ്ങൾക്കകം ഈ ഭാഗം ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.

Read Also  :  ഐ.എസ് ലോകത്തിന് നാശം വിതയ്ക്കുന്ന ഭീകരസംഘടന, തീവ്രവാദം മാത്രമല്ല ബലാത്സംഗവും അടിമത്വവും അവരുടെ മുഖമുദ്രയെന്ന് ഇന്ത്യ

പിണറായി വിജയനെന്ന പേരിലുളളസ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു പോസ്റ്റ് ഇട്ടത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലിട്ട പോസ്റ്റിലും സൗമ്യ സന്തോഷിന്റെ കാര്യം പരാമർശിച്ചിട്ടില്ല. അതേസമയം, ഇസ്രായേലിൽ ഹമാസ് തീവ്രവാദികൾ തൊടുത്ത റോക്കറ്റ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സൗമ്യയോട് മുഖ്യമന്ത്രി കാണിക്കുന്ന വിവേചനത്തിനെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു മലയാളി ആയിട്ടുപോലും സൗമ്യയുടെ മരണത്തിൽ അനുശോചനം അറിയിക്കാനോ പ്രതികരിക്കാനോ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഇന്നലെ വൈകിട്ട് കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സൗമ്യ താമസിച്ചിരുന്ന വീട്ടിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. നഴ്‌സായ സൗമ്യ 7 വർഷമായി ഇസ്രായേലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button