COVID 19Latest NewsKeralaNewsIndia

മിഷൻ കോവിഡ് സുരക്ഷ; കോവാക്സിൻ ഉൽപാദന ശേഷിപ്രതിമാസം 10 കോടി ഡോസിലേക്ക് വർദ്ധിപ്പിക്കുന്നതിനുള്ള നീക്കവുമായി കേന്ദ്രം

ഭാരത് ബയോടെക്കിന്റെയും മറ്റ് പൊതുമേഖലാ നിർമ്മാതാക്കളുടെയും ശേഷി വർധിപ്പിക്കാനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനായി ഏകദേശം 65 കോടി രൂപയുടെ സഹായവും സർക്കാർ വാഗ്ദാനം ചെയ്തു.

ആത്മനിർഭർ ഭാരത് 3.0 ന് കീഴിൽ തദ്ദേശീയ കോവിഡ് വാക്സിനുകളുടെ വികസനവും ഉൽപാദനവും ത്വരിതപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ‘മിഷൻ കോവിഡ് സുരക്ഷ’ യുടെ പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ. ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ ഉത്പാദനം കുറവാണെന്ന വർത്തകൾക്കിടെ, മെയ്-ജൂൺ മാസത്തോടെ കോവാക്സിൻ ഉൽപാദന ശേഷി ഇരട്ടിയാക്കുമെന്നും ജൂലൈ-ഓഗസ്റ്റ് മാസത്തോടെ ഇത് ആറ് മുതൽ ഏഴ് മടങ്ങ് വരെ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സെപ്റ്റംബറോടെ കോവാക്സിൻ ഉൽപാദനം പ്രതിമാസം 10 കോടി ഡോസിലേക്ക് എത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

മിഷനു കീഴിൽ, വാക്സിൻ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനായി ബയോടെക്നോളജി വകുപ്പ് കമ്പനികൾക്ക് സാങ്കേതിക, സാമ്പത്തിക സഹായം നൽകുന്നത്തിനും തീരുമാനിച്ചു. ഇതേതുടർന്ന്, ഭാരത് ബയോടെക്കിന്റെയും മറ്റ് പൊതുമേഖലാ നിർമ്മാതാക്കളുടെയും ശേഷി വർധിപ്പിക്കാനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനായി ഏകദേശം 65 കോടി രൂപയുടെ സഹായവും സർക്കാർ വാഗ്ദാനം ചെയ്തു.

വാക്‌സിൻ ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിന് മൂന്ന് പൊതുമേഖലാ കമ്പനികളെ പിന്തുണയ്ക്കുന്നുണ്ടെന്നും, ഹൈദരാബാദിലെ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ്, ഭാരത് ഇമ്മ്യൂണോളജിക്കൽസ് ആൻഡ് ബയോളജിക്കൽസ് ലിമിറ്റഡ്, ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള സി‌പി‌എസ്‌ഇ, എന്നിവയ്ക്ക് പ്രതിമാസം 10-മുതൽ 15 ദശലക്ഷം ഡോസുകൾ വരെ നൽകാനുള്ള സൗകര്യം ഒരുക്കുന്നതിന് പിന്തുണ നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button