
ഫുട്ബോൾ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടഞ്ഞിരുന്ന ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ. കോവിഡ് പശ്ചാത്തലത്തിൽ താൽകാലികമായി നിർത്തിവെക്കുകയും, എന്നാൽ 2021 സാമ്പത്തിക വർഷത്തോടൊപ്പം ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാൻ ഒരുങ്ങുകയായിരുന്നു യുവേഫ. ഈ നിയമത്തിനെതിരെ പലപ്പോഴായി ഉയരുന്ന പരാതി കണക്കിലെടുത്താണ് യുവേഫ ഈ നിയമം ഉപേക്ഷിക്കുന്നത്. പകരം പുതിയ നിയമം കൊണ്ടുവരും.
അതേസമയം, പുതിയ നിയമത്തിൽ പണം ചിലവാക്കുന്നതിന് ക്ലബുകൾക്ക് വലിയ നിയന്ത്രണം ഉണ്ടായിരിക്കില്ല. ഫിനാൻഷ്യൽ ഫെയർ പ്ലേ ഒഴിവാക്കുന്നത് പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, ചെൽസി പോലുള്ള സമ്പന്ന ക്ലബുകൾക്ക് ആശ്വാസമാകും. ഇവർ വലിയ ട്രാൻസ്ഫറുകളിലൂടെ കൂടുതൽ ശക്തരാകുന്നത് വരും സീസണിൽ കാണാൻ സാധിക്കും.
പിഎസ്ജിയെ പോലെ പല ക്ലബുകളും ഉയർന്ന വരാനും ഈ നിയമം എടുത്തു കളയുന്നതോടെ സാധ്യതയുണ്ട്. എന്നാൽ പണം ഇല്ലാത്ത ക്ലബുകൾക്ക് യുവേഫയുടെ ഈ നീക്കം വലിയ തിരിച്ചടിയാകും. അവർക്ക് വലിയ ടീമുകളോടുള്ള അന്തരം കൂടാനും ചെറിയ ക്ലബുകൾ നഷ്ടത്തിലേക്ക് കൂപ്പ് കുത്താനുമുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കും.
Post Your Comments