തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സേവാ ഭാരതി. പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സ്റ്റേഷനില്‍ നിന്ന് സേവാ ഭാരതി പ്രവര്‍ത്തകരെ വിളിക്കുകയായിരുന്നു.
വട്ടിയൂര്‍ക്കാവ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സേവാ ഭാരതി ഹെല്‍പ്പ് ഡെസ്‌കിലാണ് വിവരം അറിയിച്ചത്. ഇതോടെ വട്ടിയൂര്‍ക്കാവ് സ്റ്റേഷനും അവിടെയുണ്ടായിരുന്ന പോലീസ് ജീപ്പുകളും സേവാ ഭാരതി പ്രവര്‍ത്തകരെത്തി അണുവിമുക്തമാക്കുകയായിരുന്നു.
നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായാണ് സേവാ ഭാരതി പ്രവര്‍ത്തകര്‍ കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നത്. കോവിഡ് രോഗികളുടെ ശവസംസ്‌കാര ചടങ്ങുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവാ ഭാരതി ഏറ്റെടുത്ത് നടത്തുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, വൈദ്യ സഹായം എന്നിവ ലഭ്യാക്കുന്നതിനായി നിരവധി ഹെല്‍പ്പ് ഡെസ്‌ക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
Post Your Comments